സൗദി നാവിക സേന അക്കാദമിയില്‍ നിന്ന് പുതിയ ബാച്ച് പുറത്തിറങ്ങി

ജിദ്ദ: അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് നേവല്‍ സുരക്ഷ സയന്‍സ് അക്കാദമിയില്‍ നിന്ന് 2412 പേര്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി. കിരീടവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സല്യൂട്ട് സ്വീകരിച്ചു. ശേഷം ‘തൂഫാന്‍ 6’ എന്ന പേരില്‍ സൈനികാഭ്യാസവും നടന്നു. സുരക്ഷ വിമാനങ്ങളും അതിര്‍ത്തി സേനാംഗകളുമടക്കം 174 പേര്‍ സൈനികാഭ്യാസ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. അക്കാദമിയുടെ ഒന്നാംഘട്ട പദ്ധതിയും ഇലക്ട്രോണിക് വെബ്സൈറ്റും കിരീടാവകാശി ഉദ്ഘാടനവും ചെയ്തു. അക്കാദമിക് കീഴിലെ സാങ്കേതിക പദ്ധതികളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ ക്ളിപ്പുകളും വീക്ഷിച്ചു. 
പുരോഗതിക്കും വളര്‍ച്ചക്കും മാന്യമായ ജീവിതം നയിക്കാനും രാജ്യസുരക്ഷയും സ്ഥിരതയും ആവശ്യമാണെന്ന് അതിര്‍ത്തി സേന മേധാവി അഡ്മിറല്‍ അവാദ് അല്‍ബലവി പറഞ്ഞു. രാജ്യത്തിന്‍െറ അതിര്‍ത്തികളും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളും കാത്തുസൂക്ഷിക്കുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ ജീവിതം അര്‍പ്പിക്കുമ്പോഴും മാത്രമേ അത് സാധ്യമാകൂ. അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലം മുതല്‍  രാജ്യത്ത് സ്ഥിരതയും സമാധാനവും നിലനില്‍ക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ സുരക്ഷ രംഗത്ത് വലിയ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഭീകരതയും നുഴഞ്ഞുകയറ്റവും ശക്തിപ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കടല്‍, കര അതിര്‍ത്തി സേനകളുടെ ഉത്തരവാദിത്തം ഭാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.