മക്ക: താമസസ്ഥലത്തുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മക്കയില്‍ ഇന്ത്യക്കാരടക്കമുള്ള ആയിരത്തോളം തീര്‍ഥാടകരെ മാറ്റിത്താമസിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മക്ക അസീസയയിലെ ഹോട്ടലിന്‍െറ എട്ടാംനിലയില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റ രണ്ട് പേരുള്‍പ്പെടെ 1028 ഹാജിമാരെ സിവില്‍ ഡിഫന്‍സ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അതേസമയം മാറ്റിത്താമസിപ്പിച്ച ഹാജിമാരുടെ തീപിടുത്തത്തിന്‍െറ കാരണമോ, ഏത് രാജ്യക്കാരാണ് അപകടത്തില്‍പെട്ടതെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 107 പേര്‍ മരിച്ചിരുന്നു.
إخلاء 1028 حاجاً أسيوياً بأحد فنادق العاصمة المقدسة جراء حادث حريق. http://t.co/nKiwooQQPr pic.twitter.com/WU2NUdEHif
— الدفاع المدني (@KSA_998) September 17, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.