ദമ്മാം: ഖതീഫില്‍ മലയാളിയെ തോക്കൂ ചൂണ്ടി ആക്രമിച്ച് വാഹനവും പണവും തട്ടിയെടുത്തു. ഖതീഫിലെ ഖുദൈയില്‍ കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് സംഭവം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബ്ദുല്ലതീഫ് ഓടിച്ചിരുന്ന ടൊയോട്ട ഹൈസ് വാനാണ് നാലംഗ സംഘം തട്ടിയെടുത്തത്. തലശ്ശേരി സ്വദേശി ജിയാസിന്‍െറ ഉടമസ്ഥതയിലുള്ള എസ്.എച്ച്.എ 6500 നമ്പറിലുള്ള വാനാണ് നഷ്ടമായത്. ഇദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന ബൂഫിയകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണിത്. എല്ലാ കടകളിലേക്കും സാധനങ്ങള്‍ നല്‍കിയ ശേഷം താമസസ്ഥലത്തേക്ക് പോകുമ്പോള്‍ അക്രമി സംഘം ലതീഫിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തോക്കൂ ചൂണ്ടി എത്തിയ അക്രമികള്‍ ഡ്രൈവിങ് സീറ്റില്‍ നിന്ന് പിടിച്ചിറക്കിയ ശേഷം കീശയിലുണ്ടായിരുന്ന 500 റിയാലും മൊബൈല്‍ ഫോണും കവര്‍ന്നതിന് ശേഷം വാന്‍ ഓടിച്ച് പോവുകയായിരുന്നു.
ഖതീഫ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0540967071 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.