ദീ ഐന്‍ പൈതൃകഗ്രാമത്തില്‍ ദേശീയദിനം ആചരിച്ചു

അല്‍ബാഹ: മിഖ്വ നഗരസഭയുടെയും ദീ ഐന്‍ സഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദീ ഐന്‍ പൈതൃകഗ്രാമത്തില്‍ സൗദി ദേശീയോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. മിഖ്വ നഗരസഭ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സാലിഹ് അല്‍ ഉവൈഫി, അല്‍ബാഹ ടൂറിസം ഡയറക്ടര്‍ സാഹിര്‍ അശ്ശഹ്രി എന്നിവരും വിവിധ സര്‍ക്കാര്‍ വകുപ്പ് അധ്യക്ഷന്മാരും പരിപാടിയില്‍ സംബന്ധിച്ചു.

ദീ ഐന്‍ ഗ്രാമസമിതി പ്രതിനിധി ഹുസൈന്‍ ആരിഫ് രാജ്യം നീണ്ട എട്ടര പതിറ്റാണ്ടിനിടെ കൈവരിച്ച പുരോഗതിയും മിഖ്വയിലും ദീ ഐന്‍ ഗ്രാമത്തിലും നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളും ഹ്രസ്വമായി വിവരിച്ചു. ദേശീയ, ദേശഭക്തിഗാനങ്ങളുടെ ആലാപനം നടന്നു. അതിഥികള്‍ കൂടി പങ്കെടുത്ത അറദ പ്രകടനത്തോടെ പരിപാടി സമാപിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT