ജിദ്ദ പുസ്തകമേളക്ക്  ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര പുസ്തക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണെന്ന് ഗവര്‍ണര്‍ അമീര്‍ മിശ്അലു ബ്നു മാജിദ്. അബ്ഹുറില്‍ നിര്‍മാണം പുരോഗമിക്കുന്ന മേള നഗരി സന്ദര്‍ശിക്കാനത്തെിയതായിരുന്നു അദ്ദേഹം. മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണ് പുസ്തകമേള. സ്വദേശികളെയും വിദേശികളെയും ആകര്‍ഷിക്കുന്ന വിവിധങ്ങളായ പരിപാടികള്‍ മേളയിലുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജിദ്ദയില്‍ ആദ്യമായാണ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. അബ്ഹുറില്‍ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഒരുക്കുന്നത്. സ്റ്റാളുകള്‍, ഗേറ്റുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലത്തെിയിട്ടുണ്ട്. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലിന്‍െറ സാന്നിധ്യത്തില്‍ ഡിസംബര്‍ 11നാണ് മേളയുടെ ഉദ്ഘാടനം. 10 ദിവസം നീണ്ടു നില്‍ക്കും. മേളയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള 440 ഓളം പ്രസാധകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.