സ്കൂളുകളില്‍ ഫോട്ടോ എടുക്കുന്നതിന് വിലക്ക്

ജിദ്ദ: വിദ്യാലയങ്ങളില്‍ ഫോട്ടോ എടുക്കുന്നത് നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഒൗദ്യോഗികമായ ആവശ്യങ്ങള്‍ക്ക് അല്ലാതെ, അധ്യാപകരോ മറ്റുജീവനക്കാരോ രക്ഷിതാക്കളോ വിദ്യാര്‍ഥികളോ സ്കൂളുകള്‍ക്കുള്ളില്‍ ചിത്രമെടുക്കാന്‍ പാടില്ല. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും വിലക്ക് ബാധകമാണ്. കാമറ സംവിധാനമുള്ള മൊബൈല്‍ ഫോണുകള്‍ വ്യാപകമായി തുടങ്ങിയ കഴിഞ്ഞ പതിറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ആരും ഗൗരവത്തിലെടുത്തിരുന്നില്ല. 
പുതിയ സര്‍ക്കുലര്‍ പ്രകാരം സ്ഥാപനത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കണമെന്ന് താല്‍പര്യപ്പെടുന്ന സ്കൂളുകളിലെ അധികൃതര്‍ അതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തണം. ഒൗദ്യോഗികമായ രേഖപ്പെടുത്തലിന് മാത്രമായിരിക്കണം പരിപാടികളുടെ ചിത്രങ്ങള്‍ എടുക്കേണ്ടത്. സ്കൂളിന്‍െറ കാമറയിലാകണം ചിത്രീകരിക്കേണ്ടത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.