ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍  സ്കൂളില്‍ പ്രവേശ നടപടികള്‍ തുടങ്ങി

ജിദ്ദ: ജിദ്ദ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനടപടികള്‍ തുടങ്ങി. ഒന്നു മുതല്‍ ഏഴുവരെ ക്ളാസുകളിലേക്കാണ് പ്രവേശം നല്‍കുന്നത്. പുതിയ കെട്ടിടം ഏറ്റെടുത്ത് അടുത്തിടെ സ്കൂള്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിരുന്നു. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ അപേക്ഷ സമര്‍പ്പിച്ചവരെയാണ് പരീക്ഷക്ക് പരിഗണിക്കുക. അപേക്ഷിച്ചപ്പോള്‍ ലഭിച്ച റഫറന്‍സ് നമ്പര്‍, കുട്ടിയുടെ പാസ്പോര്‍ട്ട് നമ്പര്‍, ഇഖാമ നമ്പര്‍ എന്നിവയിലേതെങ്കിലും കാട്ടിയാണ് അപേക്ഷ പുതുക്കേണ്ടത്.  റഫറന്‍സ് നമ്പറിനൊപ്പം കുട്ടിയുടെ ഒരു ഫോട്ടോയും പത്തു റിയാലും നല്‍കി അനുമതി പത്രം സ്കൂളില്‍നിന്ന് വാങ്ങണം. പരീക്ഷക്കത്തെുമ്പോള്‍ കുട്ടിയുടെ ഇഖാമ, പാസ്പോര്‍ട്ട് പകര്‍പ്പുകളും ഹാജരാക്കണം. വെരിഫിക്കേഷന് ഒറിജിനല്‍  ഇഖാമയും കരുതണം. 
ഒന്നാം ക്ളാസ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പരീക്ഷ (ഇംഗ്ളീഷ്, മാത്സ്), നവംബര്‍ 18ന് ഉച്ചക്ക് 2.30 മുതല്‍ 4.30വരെ ഗേള്‍സ് വിഭാഗത്തിലും രണ്ടാം ക്ളാസ് പരീക്ഷ (ഇംഗ്ളീഷ്, മാത്സ്, ഹിന്ദി) 19ന് ഇതേ സമയം ഇതേ സ്കൂളില്‍ നടക്കും. മൂന്നാം ക്ളാസ് ആണ്‍കുട്ടികള്‍ക്കുള്ള പരീക്ഷ 23ന് വൈകുന്നേരം നാല് മുതല്‍ ആറുവരെ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ പരീക്ഷ 2.30 മുതല്‍ 4.30വരെ പെണ്‍കുട്ടികളുടെ സ്കൂളിലും നാല്, അഞ്ച് ക്ളാസുകളിലെ ആണ്‍കുട്ടികള്‍ക്കുള്ള പരീക്ഷ 24ന് വൈകുന്നേരം നാല് മുതല്‍ ആറ്് വരെ ആണ്‍കുട്ടികളുടെ സ്കൂളിലും ഇതേ ക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്കുള്ള പരീക്ഷ 2.30 മുതല്‍ 4.30വരെ ഗേള്‍സ് വിഭാഗത്തിലുമായിരിക്കും നടക്കുക.
അതതു ക്ളാസിലെ ഫസ്്റ്റ് ടേം പാഠ്യപദ്ധതികളെ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശ പരീക്ഷ. രണ്ടുമുതല്‍ അഞ്ച്വരെ ക്ളാസുകാര്‍ക്ക് ഇംഗ്ളീഷ്, സയന്‍സ്, മാത്സ്, ഹിന്ദി വിഷയങ്ങളിലായിരിക്കും പരീക്ഷ. ആറ്്, ഏഴ് ക്ളാസിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 25നായിരിക്കും പരീക്ഷ. 
ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ സ്കൂളില്‍ വൈകുന്നേരം നാല് മുതല്‍ ആറുവരെയും പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ സ്കൂളില്‍ ഉച്ചക്ക് 2.30 മുതല്‍ 4.30 വരെയും നടക്കും. ഇംഗ്ളീഷ്, സയന്‍സ്, മാത്സ്, ഹിന്ദി വിഷങ്ങളിലാണ് പരീക്ഷ നടത്തുക.   ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.iisjed.com സ്കൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.