റിയാദ്: സൗദി പെട്രോളിയം-ധാതുവിഭവ മന്ത്രി ഡോ. അലി അന്നുഐമിയും അമേരിക്കന്‍ ഊര്‍ജ മന്ത്രി ഡോ. ഏണസ്റ്റ് മോണിസും അന്താരാഷ്ട്ര എണ്ണ വിപണി അവലോകനം ചെയ്തു. ചൊവ്വാഴ്ച റിയാദില്‍ ചേര്‍ന്ന സൗദി, അമേരിക്കന്‍ ബിസിനസ് ഗ്രൂപ്പ് യോഗത്തിന്‍െറ ഭാഗമായിരുന്നു മന്ത്രിതല അവലോകനം. സൗദി പെട്രോളിയം സഹമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എണ്ണ വിപണിയുടെ സാധ്യതകള്‍, ഈ വര്‍ഷത്തേക്കും അടുത്ത വര്‍ഷത്തേക്കും ആവശ്യമായ എണ്ണ സൂക്ഷിപ്പ് വിഹിതം, അമേരിക്കന്‍ എണ്ണ വിപണിയുടെ ഭാവി, ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള സൗദി പദ്ധതി, ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍, ഊര്‍ജ മേഖലയില്‍ സൗദി - അമേരിക്കന്‍ സഹകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എണ്ണ ഉല്‍പാദനവും ഉപഭോഗവും കാലാവസ്ഥയെയും പരിസഥിതിയെയും എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു മറ്റൊരു സുപ്രധാന ചര്‍ച്ചാ വിഷയം.
21 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഡിസംബറില്‍ പാരീസില്‍ ചേരുന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്‍െറ പശ്ചാത്തലത്തിലാണ് ഊര്‍ജ്ജ മന്ത്രിമാര്‍ ഈ വിഷയം ചര്‍ച്ചക്ക് എടുത്തത്. സൗദി, അമേരിക്കന്‍ ഊര്‍ജ മന്ത്രിമാര്‍ക്ക് പുറമെ അമേരിക്കന്‍ ഊര്‍ജ സഹമന്ത്രി ജൊനാഥന്‍ എല്‍കിന്‍ഡ്, സൗദി പെട്രോളിയം മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. ഇബ്രാഹീം അല്‍മുഹന്ന, ഓഫീസ് ഡയറക്ടര്‍ അലി അത്തുവൈഖി, സൗദി എനര്‍ജി സെന്‍റര്‍ ഡയറക്ടര്‍ നായിഫ് അല്‍അബ്ബാദി, സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ ജോസഫ് വെസ്റ്റ്വോള്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.