ഉമര്‍ അല്‍മിദ് വാഹി നിര്യാതനായി

ജിദ്ദ: പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉമര്‍ അല്‍മിദ്വാഹി മക്കയില്‍ നിര്യാതനായി. മകന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍മിദ്വാഹിയാണ് അദ്ദേഹത്തിന്‍െറ മരണ വാര്‍ത്ത ടിറ്ററിലൂടെ പുറത്ത് വിട്ടത്. മക്കയിലെ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന് നിരന്തരം തന്‍െറ കോളങ്ങളിലൂടെ ഉമര്‍ അല്‍മിദ്വാഹി ആവശ്യപ്പെട്ടിരുന്നു. മക്കയോടുള്ള സ്നേഹം കാരണം ‘മുഹിബ് മക്ക’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഇഖ്റഅ്, അല്‍മജല്ല തുടങ്ങിയ മാഗസിനുകളിലും, അല്‍മുസ്ലമൂന്‍, അശ്ശര്‍ഖുല്‍ ഒൗസത്ത്, അല്‍വതന്‍ തുടങ്ങിയ ദിന പത്രങ്ങളിലും അല്‍മിദ്വാഹി പ്രവര്‍ത്തിച്ചു. 
ഒടുവില്‍ ‘മക്ക’ദിനപത്രത്തില്‍ കോളമിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം മക്കയിലെ അല്‍മുഅല്ലയില്‍ ഖബറടക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.