സിറിയന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് മന്ത്രിസഭ

റിയാദ്: സിറിയന്‍ പ്രശ്നത്തിന് ജനീവ കരാറിന്‍െറ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സിറിയന്‍ പ്രതിപക്ഷ സമ്മേളനത്തിന്‍െറ ലക്ഷ്യങ്ങളിലേക്ക് സൂചന നല്‍കിയത്.
രാഷ്ട്രീയവും ജനാധിപത്യപരവുമായ പരിഹാരമാണ് വേണ്ടത്. സിറിയയില്‍ സൈനിക ഇടപെടലും കരയുദ്ധവും അനിവാര്യമാവുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമാധാനപരമായ പരിഹാരത്തിന് സൗദി ആഹ്വാനം ചെയ്തത്. രണ്ടാം ജനീവ സമ്മേളനത്തിന് മുന്നോടിയായാണ് റിയാദില്‍ സിറിയന്‍ പ്രതിപക്ഷത്തിന്‍െറ ദ്വിദിന സമ്മേളനം ചേരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.