ജിദ്ദ പുസ്തകമേളയിലേക്ക്  ഇരുനൂറിലേറെ ഗ്രന്ഥകാരന്മാര്‍

ജിദ്ദ: ഇതാദ്യമായി ജിദ്ദയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറിലേറെ ഗ്രന്ഥകാരന്മാര്‍ സംബന്ധിക്കും. സ്വന്തം കൃതികള്‍ വായനക്കാര്‍ക്കായി കൈയൊപ്പ് നല്‍കി സമര്‍പ്പിക്കാനാണ് രചയിതാക്കള്‍ മേളയിലത്തെുന്നത്. അടുത്ത ശനിയാഴ്ച ആരംഭിക്കുന്ന മേളയില്‍ ദിനം പ്രതി 70,000 ത്തിലേറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും മേള ഉന്നതതല സംഘാടകസമിതി അംഗവും സാംസ്കാരികസമിതി അധ്യക്ഷനുമായ ഡോ. സുഊദ് ബിന്‍ സാലിഹ് കാതിബ് അറിയിച്ചു. മേളയോടനുബന്ധിച്ച് വിവിധ സെഷനുകളിലായി കല, സാഹിത്യം, സിനിമ, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും ശില്‍പശാലകളും കവിയരങ്ങുകളും നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. 
ഫോട്ടോഗ്രഫി, കാലിഗ്രഫി, ഇലക്ട്രോണിക് പ്രസാധനം, കുട്ടികള്‍ക്കു വേണ്ടിയുള്ള എഴുത്ത് തുടങ്ങിയ വിഷയങ്ങളിലാണ് ശില്‍പശാലകള്‍ നടക്കുക. മേളയുടെ ഭാഗമായി രാജ്യത്തിനകത്തു നിന്നുള്ള കലാരചനകള്‍, അറബി കൈയെഴുത്തു രീതികള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയടങ്ങുന്ന പ്രദര്‍ശനമൊരുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നായി നാനൂറിലേറെ പ്രസാധകര്‍ മേളക്കത്തെുന്നുണ്ടെന്ന് സംഘാടകസമിതി അംഗം ആബിദ് ബിന്‍ അബ്ദുല്ല അല്ലഹ്യാനി പറഞ്ഞു.  അറബ്നാടുകളില്‍ ഈജിപ്ത്, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രസാധനാലയങ്ങളുള്ളത്. രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെ രണ്ടു ഷിഫ്റ്റുകളിലായി മേളക്കത്തെുന്ന കൃതികള്‍ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ കോര്‍ണിഷില്‍ സൗത്ത് അബ്ഹുറില്‍ പ്രത്യേകം തയാറാക്കിയ നഗരിയിലാണ് മേളയും സാംസ്കാരികസമ്മേളനവും നടക്കുക. ഇന്ത്യയില്‍ നിന്ന് വിവിധ പ്രസാധകരുടെ കൃതികളുമായി കോഴിക്കോട് കേന്ദ്രമായ ഐ.പി.എച്ച് പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.