റിയാദ്: നഗരത്തിലെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരിയെ കണ്ടത്തെിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ആകാശത്തേക്ക് വെടിവെച്ച മൂന്നു സ്വദേശികളെ പൊലീസ് പിടികൂടി. യന്ത്രത്തോക്കുപയോഗിച്ച് വെടിവെക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് വിനയായത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ റിയാദ് പൊലീസ് മൂന്നു പേരെയും അറസ്റ്റു ചെയ്യുകയായിരുന്നു. തോക്കുകള്‍ക്ക് ലൈസന്‍സില്ളെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിനും പൊതുസമൂഹത്തിന്‍െറ ജീവന് ഭീഷണിയാകുന്ന രീതിയില്‍ പെരുമാറിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ഫവാസ് മൈമാന്‍ അറിയിച്ചു. വീഡിയോ പ്രചരിപ്പിച്ചതിന് വിവരസാങ്കേതിക വിദ്യ വകുപ്പ് അനുസരിച്ചും സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുന്ന രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.