സ്പോണ്‍സറില്‍ നിന്ന് രക്ഷപ്പെട്ടത്തെിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി

ഖമീസ് മുശൈത്: സ്പോണ്‍സറുടെ മര്‍ദനം സഹിക്ക വയ്യാതെ രക്ഷപ്പെട്ട് അബഹ പട്ടണത്തില്‍ അഭയം തേടിയത്തെിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി.  അഞ്ച് മാസം മുമ്പ് വീട്ടുജോലിക്കായി അബഹയിലത്തെി ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിനി ജലജയാണ് (52) മടങ്ങിയത്. അസുഖം മൂലം ജോലി ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ സ്പോണ്‍സറുടെ മര്‍ദനം ഏല്‍ക്കേണ്ടി വന്ന ഇവരെപ്പറ്റി നേരത്തെ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
രക്ഷപ്പെട്ട് അബഹയിലത്തെിയ ഇവരെ മലയാളികള്‍ ചേര്‍ന്ന് ഒരു സ്വദേശി പൗരന്‍െറ സഹായത്താല്‍ പൊലീസിലും പിന്നീട് അഭയ കേന്ദ്രത്തിലും എത്തിച്ചു. അഭയ കേന്ദ്രത്തില്‍ എത്തി ഇവരെ സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹീം പട്ടാമ്പി സ്പോണ്‍സറുമായി സംസാരിച്ചെങ്കിലും തനിക്ക് ചെലവായ 16,000 റിയാല്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഭയ കേന്ദ്രത്തില്‍ എത്താതിരുന്ന സ്പോണ്‍സര്‍ക്കുള്ള എല്ലാ സേവനങ്ങളും ഗവണ്‍മെന്‍റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതോടെ സ്പോണ്‍സര്‍ ഇവിടെ എത്തുകയും തുടര്‍ന്ന്് നടന്ന ചര്‍ച്ചയില്‍ ഇവര്‍ക്ക് എക്സിറ്റ് അടിച്ച് കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതോടെ ഇബ്രാഹീം ഇടപെട്ട് ഇവരുടെ രേഖകളെല്ലാം ശരിയാക്കുകയും സ്വന്തമായെടുത്ത ടിക്കറ്റില്‍ ഞായറാഴ്ചത്തെ ഫൈ്ള ദുബൈ വിമാനത്തില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 
ഒരു സ്വകാര്യ ട്രാവല്‍സ് വഴി അബഹയില്‍ എത്തിയ ഇവര്‍ക്ക് തൊണ്ടയിലെ അസുഖത്തോടൊപ്പം വിട്ടുമാറാത്ത പനിയും പിടികൂടിയിരുന്നു. ആദ്യ രണ്ട് തവണ സ്പോണ്‍സര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട് അസുഖം കൂടിയതിന് ശേഷം സ്പോണ്‍സര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല, എന്ന് മാത്രമല്ല ജോലി ചെയ്യാത്തതിനും മറ്റും മര്‍ദിക്കാനും തുടങ്ങി. 1,300 റിയാല്‍ ശമ്പളമാണ് ഏജന്‍റ് പറഞ്ഞിരുന്നതെങ്കിലും ആയിരം റിയാല്‍ വീതം രണ്ട് മാസം മാത്രമേ സ്പോണ്‍സര്‍ ഇവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.