റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ യു.എസ് സന്ദര്‍ശനത്തിന്‍െറ വിശദാംശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. സെപ്റ്റംബര്‍ നാലിന് വൈറ്റ്ഹൗസില്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി സല്‍മാന്‍ രാജാവ് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തിന് അടിവരയിടുന്നതാണ് രാജാവിന്‍െറ സന്ദര്‍ശനമെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യോഗങ്ങളില്‍ ഉണ്ടാകും. സിറിയ, യമന്‍ എന്നിവിടങ്ങളിലെ കലുഷിതാന്തരീക്ഷവും മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇറാന്‍െറ നടപടികളും ചര്‍ച്ചയാകും- അദ്ദേഹം പറഞ്ഞു. ആറു വന്‍ശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ഉടമ്പടി യു.എസ് കോണ്‍ഗ്രസില്‍ ചര്‍ച്ചക്ക് വരുന്നതിന് തൊട്ടുമുമ്പാണ് സല്‍മാന്‍ രാജാവിന്‍െറ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഇറാന്‍ കരാറിലുള്ള അതൃപ്തി സൗദി നേരത്തെ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.