മക്ക: മക്ക കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍മാര്‍ കര്‍മരംഗത്ത് ഇറങ്ങി. കഴിഞ്ഞ ദിവസം ജുമുഅ നമസ്കാരം കഴിഞ്ഞ് വഴി അറിയാതെ വലഞ്ഞ നിരവധി ഹാജിമാരെ തമാസസ്ഥലങ്ങളില്‍ എത്തിച്ചും, അസിസിയ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകളില്‍ ഗതാഗതം നിയന്ത്രിച്ചും സജീവമായ കെ.എം.സി.സി വളണ്ടിയര്‍മാര്‍ക്ക് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും, ഗതാഗത ചുമതലയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും അനുമോദനം ലഭിച്ചു. അസീസിയ ബസ് സ്റ്റോപ്പുകളില്‍ മജിദ് കൊണ്ടോട്ടി, കുഞ്ഞാപ്പ പുക്കോട്ടുര്‍, സലാം ഇരുമ്പുഴി, അബൂബകര്‍ കൊളത്തറ, സാലിഹ് ഫറോക്ക്, കരീം മൗലവി, മമ്മദിശ അശ്രറഫ് മിസ്ബാഹി, എന്നിവരും ഹറമിന്‍റ വിവിധഭാഗങ്ങളില്‍ അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, മുജീബ് പൂകോട്ടുര്‍, സുലെമാന്‍ മാളിയേക്കല്‍, ഹംസ സലാം, ലത്തിഫ ്ചെമ്മംകടവ്, ഹാരിസ് പെരുവള്ളൂര്‍, സലാം കുട്ടിരി, കബീര്‍ പന്ദല്ലുര്‍, ഫെസല്‍ എന്നിവരുമാണ് രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.