മക്ക: ഹജ്ജുമായി ബന്ധപ്പെട്ട് രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്തവര്‍ ഒരു വിധ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ളെന്നും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ഹജ്ജ് കാര്യ കേന്ദ്രസമിതി അധ്യക്ഷന്‍ കൂടിയായ രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസലിന്‍െറ മുന്നറിയിപ്പ്. ഹജ്ജ് ആരാധനയും നാഗരിക ജീവിതരീതിയുമാണ്’ എന്ന ഈ വര്‍ഷത്തെ ഹജ്ജ് കാമ്പയിന്‍ മക്ക ഗവര്‍ണറേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഭരണകൂടം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ നിയമസംവിധാനത്തെ മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് വ്യക്തിഗതമായ അന്തസ്സിന്‍െറ പ്രശ്നമാണ്. ഇക്കാര്യത്തില്‍ പൗരന്മാരെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്തണം. ഒൗദ്യോഗികസംവിധാനങ്ങളുമായി സഹകരിക്കുകയും നിയമലംഘനങ്ങള്‍ വല്ലതും ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ഇരട്ടി കണ്ട് വര്‍ധിപ്പിച്ച് വ്യത്യസ്തമായ അനുഭവമാക്കി ഈ വര്‍ഷത്തെ ഹജ്ജിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഈ പുണ്യഭൂമിയില്‍ അല്ലാഹുവിന്‍െറ അതിഥികളെ സേവിക്കുന്നത് അഭിമാനകരമായ പ്രവൃത്തിയാണ്. അതിഥിസേവയും സംരക്ഷണവും എല്ലാ പൗരന്മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്. തീര്‍ഥാടകന് ഏറ്റവും എളുപ്പത്തിലും സമാധാനത്തോടെയും ഹജ്ജ് നിര്‍വഹിക്കാനാവണമെന്നതാണ് സര്‍ക്കാറിന്‍െറ നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജിനത്തെുന്ന തീര്‍ഥാടകര്‍ക്ക് ആയാസരഹിതമായി അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും രാജ്യത്ത് കഴിച്ചുകൂട്ടാനും പര്യാപ്തമായ സേവനങ്ങള്‍ ഒൗദ്യോഗികസംവിധാനങ്ങളില്‍ നിന്നുറപ്പു വരുത്തുകയും ഹാജിമാരുമായി നല്ല പെരുമാറ്റവും ഇടപഴകലും വേണമെന്ന ബോധവത്കരണം നാട്ടുകാര്‍ക്കിടയില്‍ നല്‍കുകയുമാണ് കാമ്പയിന്‍െറ ഉദ്ദേശ്യമെന്നന് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹിശാം അല്‍ ഫാലിഹ് അറിയിച്ചു. വ്യാജ ഹജ്ജ് സംഘങ്ങളെ തടയുക, നുഴഞ്ഞുകയറ്റക്കാരെയും നിയമലംഘകരെയും തടയുക, പരിസ്ഥിതി മാലിന്യമുക്തമായി സംരക്ഷിക്കുക, ഹറമിന്‍െറ ആള്‍വിഭവ ശേഷിക്കനുസൃതമായി ഹാജിമാരുടെ എണ്ണം ക്രമീകരിക്കുക, ഹജ്ജ് - ഉംറ സേവനസംസ്കാരം പരിശീലിപ്പിക്കുക എന്നിവയാണ് കാമ്പയിന്‍െറ ഭാഗമായി നടക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.