ദേശീയദിനം ബലിപെരുന്നാളിന്; പകരം അവധിയില്ല

റിയാദ്: ഈ വര്‍ഷം ദേശീയദിനവും ബലിപെരുന്നാളും ഒരുമിച്ചുവരുന്നത് തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഒരു ഒഴിവുദിനം നഷ്ടപ്പെടുത്തും.  ദേശീയദിനം രണ്ട് പെരുന്നാളുകളിലൊന്നിലാണ് വരുന്നതെങ്കില്‍ പകരം ഒഴിവ് നല്‍കുന്നതിന് വ്യവസ്ഥയില്ളെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് തൈസീര്‍ അല്‍മുഫ്രിജ് വ്യക്തമാക്കി. പെരുന്നാള്‍ അവധി ലഭിക്കുന്നതിനാല്‍ മറ്റൊരു ദിവസം പകരം അവധി പ്രഖ്യാപിക്കേണ്ട ആവശ്യമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 23 നാണ് സൗദി ദേശീയ ദിനാചരണം. ഹിജ്റ കലണ്ടര്‍ പ്രകാരം ഇത് ഈ വര്‍ഷം ദുല്‍ഹജജ് 10 ന് ബലിപെരുന്നാളിനാണ്. സൗദിയുടെ ചരിത്രത്തില്‍ ദേശീയദിനവും ബലിപെരുന്നാള്‍ ദിനവും ഒരേദിവസത്തില്‍ സംഗമിക്കുന്നത്. 2011 സെപ്റ്റംബര്‍ 13 ന് അബ്ദുല്ല രാജാവ് ദേശീയ ദിനമായ സെപ്റ്റംബര്‍ 23ന് അവധി പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് രണ്ടു ദിനങ്ങളും ഒന്നിച്ചുവരുന്നത്. ദേശീയദിനം ആഴ്ചയിലെ ഒൗദ്യോഗിക ഒഴിവ് ദിവസമായ വെള്ളിയാഴ്ചയാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത ശനിയാഴ്ച പകരം ഒഴിവ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.