ജിദ്ദ: ഹജ്ജ് സീസണ്‍ അടുത്തതോടെ മക്കയിലേക്കുള്ള പ്രവേശത്തിനു അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തി തുടങ്ങി. മക്കക്കു പുറത്ത് ഇഖാമയുള്ളവര്‍ക്ക് ആഗസ്റ്റ് 16 (ദുല്‍ഖഅദ് ഒന്ന്) മുതല്‍ പരിമിതമായ രീതിയില്‍ നിയന്ത്രണം തുടങ്ങി. വരും ദിനങ്ങളില്‍ ഇത് കൂടുതല്‍ കര്‍ശനമാക്കാനാണ് നീക്കം. രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ നിന്നു മക്ക അതിര്‍ത്തിക്കകത്തേക്കുള്ള നുഴഞ്ഞുകയറ്റം നിരീക്ഷിക്കുമെന്ന് മക്ക മേഖല റോഡ് സുരക്ഷ പ്രത്യേക സേന മേധാവി കേണല്‍ മിദ്ലി ആഇദ് അല്‍ബുക്മി അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഹജ്ജ് സേനക്ക് കീഴില്‍ മക്കയിലേക്ക് ആളുകള്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ മക്കയിലേക്കത്തെുന്ന വിവിധ സ്ഥലങ്ങളില്‍ ചെക്ക്പോയിന്‍റുകളേര്‍പ്പെടുത്തി പരിശോധന വിപുലമാക്കുകയും ഹജ്ജ് അനുമതിപത്രമുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ ചെക്ക് പോയിന്‍റിലൂടെ കടത്തിവിടുകയില്ളെന്നും നിയമലംഘകര്‍ക്ക് ശിക്ഷയുണ്ടാകുമെന്നും റോഡ് സുരക്ഷ പ്രത്യേകസേന മേധാവി മുന്നറിയിപ്പ് നല്‍കി. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവരും നിയമലംഘകരില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.