ഹജ്ജ് സേവനങ്ങള്‍ക്ക് നാനൂറോളം തനിമ വളണ്ടിയര്‍മാര്‍

ജിദ്ദ: ഈവര്‍ഷം ഹജ്ജ് സേവനങ്ങള്‍ക്ക് നാനൂറോളം വളണ്ടിയര്‍മാരെ ‘തനിമ’ രംഗത്തിറക്കുമെന്ന് ഓപറേഷന്‍ കണ്‍വീനര്‍ സി.എച്ച് അബ്ദുല്‍ ബഷീര്‍ അറിയിച്ചു. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍, മക്ക, മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഇവര്‍ സേവന നിരതരാവും. ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ സേവനം ചെയ്യുന്ന തനിമ വളണ്ടിയര്‍മാര്‍ക്ക് പുറമെയാണിത്, മിനായില്‍ കഞ്ഞി വിതരണം, വഴി തെറ്റിയ ഹാജിമാരെ ടെന്‍റിലത്തെിക്കല്‍, രോഗികളായ ഹാജിമാര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രികളിലത്തെിക്കല്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളിലായിരിക്കും വളണ്ടിയര്‍മാര്‍ മുഖ്യമായും ശ്രദ്ധിക്കുക. വളണ്ടിയര്‍മാരെ  സുസജ്ജരാക്കാനും പരിശിലനം നല്‍കാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും വിവിധ ഒൗദ്യോഗിക സ്ഥാപനങ്ങളുമായി സഹകരിച്ച്  ഹാജിമാര്‍ക്ക്  പരമാവധി സേവനം ലഭിക്കുന്ന രീതിയില്‍  വ്യവസ്ഥാപിതമായി തനിമ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വളണ്ടിയര്‍ വിഭാഗത്തിന്‍െറ പ്രവര്‍ത്തനം ഊര്‍ജിമാക്കാനായി കൂടിയ ഹജ്ജ് സെല്‍ യോഗത്തില്‍ തനിമ കേന്ദ്ര പ്രസിഡന്‍റ് സി.കെ.മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചുു. ജനറല്‍ സെക്രട്ടറി എന്‍.കെ.അബ്ദുറഹീം, സൗത്ത് സോണ്‍ പ്രസിഡന്‍റ് സഫറുല്ല മുല്ളോളി, സി.എന്‍.കെ.നാസര്‍, എന്‍ജി.മൂസക്കുട്ടി, അബ്ദുല്‍ ബാരി എന്നിവര്‍ സംബന്ധിച്ചു. 
സി.എച്ച്. ബഷീര്‍ സ്വാഗതം പറഞ്ഞു. സി.കെ.മമ്മദ് ഖിറാഅത്ത് നടത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.