അബഹ/ജിദ്ദ: ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ചുമരിലുടനീളം ചോര തെറിച്ച പാടുകള്‍, പള്ളിക്കകം യുദ്ധക്കളം പോലെ - വ്യാഴാഴ്ച നമസ്കാരത്തിനിടെ സ്ഫോടനമുണ്ടായ അബഹയിലെ സൈനിക പരിശീലനകേന്ദ്രത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന്‍െറ ദൃശ്യങ്ങള്‍ സൗദി ടി.വി ചാനലായ ‘അല്‍ ഇഖ്ബാരിയ്യ‘ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഭീകരമായിരുന്നു. കഴിഞ്ഞ മേയ് 22ന് ഖതീഫിലെ അല്‍ഖദീഹിലുള്ള അലിയ്യുബ്നു അബീതാലിബ് പള്ളിയില്‍ 21 പേരുടെയും 29ന് ദമ്മാമിലെ അല്‍ അനൂദ് പള്ളിയില്‍ നാലു പേരുടെയും മരണത്തിനിടയാക്കിയ സ്ഫോടനങ്ങള്‍ക്കു ശേഷം നടന്ന ആക്രമണത്തില്‍ നാടു നടുങ്ങി. നമസ്കാരസമയത്ത് പള്ളിയില്‍ നടന്ന ആക്രമണത്തില്‍ ഞെട്ടിയ നാട്ടുകാര്‍ പക്ഷേ, മികച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശപൂര്‍വം രംഗത്തത്തെുന്നതാണ് പിന്നീട് കണ്ടത്. പരിക്കേറ്റ് ആശുപത്രിയിലത്തെിച്ചവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സ്വമേധയാ സന്നദ്ധരായി സൈനികരും പൊതുജനങ്ങളും അബഹയിലെ ആശുപത്രികളില്‍ വരിനിന്ന കാഴ്ച വികാരസാന്ദ്രമായിരുന്നു. ആയിരക്കണക്കിനാളുകള്‍ സ്ഥിതിഗതികള്‍ അറിയാനും ആവശ്യമായ സേവനം ചെയ്യാനും ആശുപത്രികളിലേക്ക് പ്രവഹിച്ചു. പരിക്കേറ്റ സൈനികരെ ശുശ്രൂഷിക്കാനും അവര്‍ക്കു വേണ്ട രക്തം നല്‍കാനുമത്തെിയവരെ കൊണ്ട് ആശുപത്രി വരാന്തകള്‍ നിറഞ്ഞുകവിഞ്ഞു. രാജ്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്ത സൈനികര്‍ക്ക് പ്രദേശവാസികള്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ആശുപത്രിയില്‍ പലപ്പോഴും വികാരാധീനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. സംഭവം നടന്ന് അധികം വൈകാതെ തന്നെ ട്വിറ്ററും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത ഇടം പിടിച്ചിരുന്നു. ‘അസീര്‍ സൈനികപള്ളി സ്ഫോടനം’ എന്ന ഹാഷ്ടാഗില്‍ നിരവധി സ്വദേശികള്‍ സംഭവത്തിലുള്ള നടുക്കവും ഭീകരതക്കെതിരായ രോഷവും പ്രകടിപ്പിച്ചു. മൂന്നു ലക്ഷത്തിലധികം ട്വീറ്റുകളാണ് മൂന്നു മണിക്കൂറുകള്‍ക്കകം രേഖപ്പെടുത്തിയത്. 17 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈകാതെ റിയാദില്‍ ആഭ്യന്തരമന്ത്രാലയം സുരക്ഷാവക്താവ് ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വിശദമായ വാര്‍ത്താക്കുറിപ്പിറക്കി. സംഭവസ്ഥലത്തു നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 13 മരണമായിരുന്നു അതില്‍. അല്‍പനേരത്തിനു ശേഷം രണ്ടു സൈനികര്‍ ആശുപത്രിയില്‍ മരിച്ച കണക്കു കൂടി എത്തി.
സംഭവമറിഞ്ഞയുടന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം സംഭവസ്ഥലത്തും ആശുപത്രിയിലും കുതിച്ചത്തെി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഓരോരുത്തരെയും സന്ദര്‍ശിച്ച് ഡോക്ടര്‍മാരോട് സ്ഥിതിവിവരങ്ങള്‍ തിരക്കിയ അദ്ദേഹം പരിക്കേറ്റവരെ സമാശ്വസിപ്പിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
പള്ളിയില്‍ നമസ്കാരസമയത്തു നടത്തിയ പൈശാചികമായ ഭീകരാക്രമണത്തെ ഗവര്‍ണറും മന്ത്രിമാരും രാജ്യത്തെ പണ്ഡിതപ്രമുഖരും ശക്തമായ ഭാഷയില്‍ അപലപിച്ചു. രാജ്യത്തെ സമാധാനാന്തരീക്ഷം ശിഥിലമാക്കാനുള്ള ശ്രമമാണിതെന്നും നിരപരാധരെയും ദൈവികഭവനങ്ങളെയും ലക്ഷ്യം വെക്കുന്ന നീചവൃത്തി മതമാനവികമൂല്യങ്ങളുടെ നിരാസമാണെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ഇയാദ് മദനി പ്രസ്താവിച്ചു. രാജ്യത്തെ അപകടമായ പ്രവണതകളിലേക്ക് തള്ളിവിടുന്ന ദുശ്ശക്തികള്‍ക്കെതിരെ രാഷ്ട്രനേതൃത്വത്തിന് പിന്തുണയും കരുത്തും പകരാന്‍ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍മുഹ്സിന്‍ അത്തുര്‍ക്കി ആഹ്വാനം ചെയ്തു.
ഒരു മനുഷ്യനും മതത്തിനും അംഗീകരിക്കാന്‍ കഴിയാത്ത അത്യന്തം കുടിലവും ഹീനവുമായ സംഭവമാണ് അസീറില്‍ ഉണ്ടായതെന്നും നമസ്കാരം നിര്‍വഹിക്കുന്ന നിഷ്കളങ്കരായ വിശ്വാസികള്‍ക്കിടയില്‍ ആക്രമണം വിതക്കുന്നവര്‍ നികൃഷ്ടചിന്തയുടെയും കുടിലതയുടെയും വക്താക്കളാണെന്നും കൂട്ടായ്മയുടെയും ഐക്യത്തിന്‍െറയും ശക്തിയോടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവുകയുള്ളൂവെന്നും സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് അഭിപ്രായപ്പെട്ടു. മതഭ്രഷ്ടരായ ദുഷ്ടചിന്താഗതിക്കാരുടെ ചെയ്തിയാണിത്. അവരുടെ ദുശ്ചൈതികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അപലപിച്ചും ജനങ്ങള്‍ക്ക് ദിശാബോധം നല്‍കിയും വെള്ളിയാഴ്ച ജുമുഅ ഖുത്വ്ബ ക്രമീകരിക്കണമെന്ന് അസീര്‍ പ്രവിശ്യയിലെ മതകാര്യവകുപ്പ് പള്ളികള്‍ക്ക് നിര്‍ദേശം നല്‍കി. അഭിശപ്തമായ ചെയ്തിയെന്ന് ഹറം ഇമാം ഡോ. സുഊദ് ശുറൈം ട്വിറ്ററില്‍ കുറിച്ചു. സല്‍മാന്‍ ഊദ, ഡോ. ആഇദുല്‍ ഖര്‍നി, ഡോ. നാസിര്‍ അല്‍ ഉമര്‍, ഡോ. ഖാലിദ് മുസ്ലിഹ് എന്നിവരും പ്രാര്‍ഥനയും പ്രതിഷേധം രേഖപ്പെടുത്തി.
സൗദിയിലെ അസീറിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആലു നഹ്യാന്‍ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. ഭീകരതക്കെതിരായ പ്രതിരോധശ്രമങ്ങളില്‍ എന്നും സൗദിയുടെ കൂടെ നിന്ന യു.എ.ഇ സൗദി ഭരണകൂടത്തിനും ജനതക്കും പ്രതിസന്ധിഘട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു. ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് ആക്രമണത്തെ നിശിതമായി അപലപിച്ചു. രക്തസാക്ഷികളായി സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ സന്ദേശത്തില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള സൗദി ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഖത്തര്‍, ബഹ്റൈന്‍, ഈജിപ്ത്, തുനീഷ്യ, ജര്‍മനി, സ്പെയിന്‍, അല്‍ അസ്ഹര്‍ സര്‍വകലാശാല എന്നിവരും ഭീകരവൃത്തിയെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.