കോഴിക്കോട് സ്വദേശിയുടെ വാഹനം കവര്‍ച്ച ചെയ്തു

ഖമീസ്മുശൈത്: ജിദ്ദ മഹായില്‍ റോഡില്‍ തര്‍കീസില്‍ കടയില്‍ സാധനങ്ങള്‍ കൊടുത്തു കാശ് വാങ്ങുന്നതിനിടയില്‍ മോഷ്ടാവ് വാഹനവും സാധനങ്ങളുമായി കടന്നു കളഞ്ഞു. 
പത്തു വര്‍ഷമായി മഹായിലില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി ഷാനവാസിന്‍െറ 2006 മോഡല്‍ ടയോട്ട വാന്‍ (വി ആര്‍ എ 1258) ആണ് വില്‍പനസാധനങ്ങളടക്കം തട്ടിക്കൊണ്ടുപോയത്.
 മൊബൈല്‍ കാര്‍ഡുകള്‍ കൊടുത്തു കളക്ഷന്‍ വാങ്ങുന്നതിനായി കടയില്‍ കയറി പൈസ വാങ്ങി തിരിഞ്ഞു നോക്കുബോള്‍ വാഹനം കണ്ടില്ല.  ഡോറും ഗ്ളാസും ലോക്കായിരുന്നെങ്കിലും വാഹനം ഓഫാക്കിയിരുന്നില്ല. കച്ചവടം ചെയ്ത തുകയും കാര്‍ഡുമടക്കം എണ്‍പതിനായിരിം റിയാലും വാഹനവും ഷാനവാസിനു നഷ്ടമായി. 
സ്റ്റാര്‍ട്ടല്‍ കിടക്കുന്ന വാഹനങ്ങള്‍ ഖമീസില്‍ മോഷ്ടാക്കള്‍ കൊണ്ടു പോയി ഉപയോഗശേഷമോ ഇന്ധനം കഴിയുമ്പോഴോ ഒഴിവാക്കുന്ന പതിവുണ്ട്. വാഹനം കണ്ട് കിട്ടുന്നവര്‍ 0501190134 എന്ന നമ്പറില്‍ വിളിക്കാന്‍ ഷാനവാസ് അഭ്യര്‍ഥിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.