1200 ഇന്ത്യൻ തടവുകാരെ കൂടി സൗദിയിൽ നിന്നും നാട്ടിലയച്ചു

റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ തടവുകാരിൽ 1200 പേരെ കൂടി നാട്ടിലയച്ചു. ഫെബ്രുവരി അഞ്ച്, 15, 22 , മാർച്ച് അഞ്ച് തീയതികളിലായി 300 പേർ വീതമാണ് നാട്ടിലെത്തിയത്. സൗദി എയർലൈൻസ് മുഖേന ഡൽഹിയിലേക്കാണ് ഇവരെ എത്തിച്ചത്.

താമസരേഖ പുതുക്കാതിരിക്കൽ, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിടിയിലായി ജയിലിലടക്കപ്പെട്ടവരായിരുന്നു ഇവർ. ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് ഇവരിൽ മഹാഭൂരിപക്ഷം.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ബംഗാൾ, രാജസ്ഥാൻ, അസം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. ഇതോടെ കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 5808 ആയി. റിയാദിലെ ഇന്ത്യൻ എംബസ്സി സെക്കന്‍റ്​ സെക്രട്ടറി സുനിൽ കുമാർ, സഹ ഉദ്യോഗസ്ഥരായ രാജേഷ്, യൂസഫ് കാക്കഞ്ചേരി, അബ്ദുസമദ്, തുഷാർ എന്നിവരാണ് ജയിലിൽ കിടന്നവരെ നാട്ടിലയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്.

Tags:    
News Summary - 1200 Indian prisoners were deported from Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.