Posted On
date_range Updated On
date_range അഴിമതി കേസുകളിൽ 100 പേർ അറസ്റ്റിൽ
റിയാദ്: അഴിമതി, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കേസുകളിൽ നൂറ് പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. 4895 പരിശോധനകൾ നടത്തിയതായും 478 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകയും അവരിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അതോറിറ്റി വ്യക്തമാക്കി.
അറസ്റ്റ് ചെയ്തവർക്കെതിരെ കൈക്കൂലി, ഔദ്യോഗിക സ്വാധീനം ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആഭ്യന്തര, മുനിസിപ്പാലിറ്റി, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണിവരെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.