മക്കയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
മക്ക: മക്കയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെയാണ് മക്കയിലെ ഒരു ക്ലീനിങ് കമ്പനിയുടെ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം നടന്നത്. വിവരമറിഞ്ഞ് റെഡ്ക്രസൻറിന്റെ നാലു യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തിയിരുന്നു.
പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷകൾക്കുശേഷം സാഹിർ, ഹിറ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.