യൂത്ത് ഫോറം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ
പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ സംസാരിക്കുന്നു
യൂത്ത് ഫോറം സ്വാതന്ത്ര്യദിനാഘോഷം
ദോഹ: യൂത്ത് ഫോറം ഖത്തർ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തുമാമ, ദോഹ, വക്റ, മദീന ഖലീഫ, റയ്യാൻ എന്നീ സോണുകളിലായി പോസ്റ്റര്‍ ഡിസൈന്‍, ടേബിൾ ടോക്, ഇന്റർ യൂനിറ്റ് കലാ മത്സരങ്ങൾ, കൊളാഷ്, സ്വാതന്ത്ര്യദിന ക്വിസ്, കുട്ടികൾക്കായുള്ള പെയ്ന്റിങ് മത്സരങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ അരങ്ങേറി.
യൂത്ത് ഫോറം പ്രവർത്തകരും സഹകാരികളുമായ നിരവധി യുവാക്കളും കുടുംബാംഗങ്ങളും സ്വാതന്ത്ര്യദിന പരിപാടികളുടെ ഭാഗമായി.
യൂത്ത് ഫോറം ഓഫിസിലും വിവിധ സോണൽ കേന്ദ്രങ്ങളിലെ പ്രത്യേക വേദികളിലുമായി അരങ്ങേറിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തിൽ, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, സ്റ്റുഡന്റ്സ് ഇന്ത്യ കോഓഡിനേറ്റർ ഫർഹാൻ എന്നിവർ സന്നിഹിതരായിരുന്നു. കേന്ദ്ര സമിതിയംഗങ്ങൾ, വിവിധ സോണുകളുടെ പ്രസിഡന്റുമാരായ റഷാദ് മുബാറക്, മാഹിർ മുഹമ്മദ്, റസൽ, ഷനാസ്, കാമിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.