എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു
ദോഹ: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ യോഗ സെഷൻ സംഘടിപ്പിച്ചു. സ്കൂളിലെ കെ.ജി ഹാളിൽ സംഘടിപ്പിച്ച യോഗ സെഷനിൽ വിദ്യാർഥികൾ പങ്കെടുത്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ അധ്യാപകരായ ബിനോയ്, രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ അവതരിപ്പിച്ചത്. യോഗയുടെ ഗുണങ്ങളും നിർവഹണ രീതികളും അക്ബർ അലി വിശദീകരിച്ചു. സലിം ജെ. നദാഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.