ദോഹ: ഏറ്റവും മികച്ച ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പിനാണ് ഖത്തർ തയ്യാറാകുന്നതെന്നും എല്ലാവർക്കും ഏറെ പ്രയോജനപ്പെടുന്ന ലോകകപ്പായിരിക്കുമിതെന്നും ഫ്രഞ്ച് ലോകചാമ്പ്യൻ താരം മാഴ്സൽ ഡിസൈലി. ഖത്തർ സന്ദർശനത്തിനെത്തിയ ഡിസൈലി, സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഖത്തർ ലോകകപ്പ് തയ്യാറെടുപ്പുകളെ പ്രശംസിച്ചത്. ലോകകപ്പ് സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലവും കുറഞ്ഞ യാത്രാസമയവും തന്നെയാണ് ഡിസൈലിയും പ്രത്യേകം എടുത്ത് പറഞ്ഞത്. കളിക്കാർക്കും കളിേപ്രമികൾക്കും മുഴുവൻ ആളുകൾക്കും ഏറെ പ്രയോജനപ്പെടുന്നതായിരിക്കും ഈ ലോകകപ്പെന്നും ഒരു ദിവസം തന്നെ മുഴുവൻ മത്സരങ്ങളും കാണാനുള്ള സുവർണാവസരമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഡിസൈലി അഭിപ്രായപ്പെട്ടു.
തയ്യാറെടുപ്പുകളിൽ ആശ്ചര്യപ്പെട്ടുവെന്നും ചരിത്രത്തിലിടം പിടിക്കുന്ന ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ വേദിയാവുകയെന്നും ഫ്രഞ്ച് താരം വ്യക്തമാക്കി. എ സി മിലാൻ, ചെൽസീ താരമായിരുന്ന ഡിസൈലി, ഖത്തറിലെ അൽ ഗറാഫ, ഖത്തർ സ്പോർട്സ് ക്ലബുകൾക്കായാണ് അവസാനം കളിച്ചത്. ഖത്തറിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ രണ്ട് മില്യൻ ജനങ്ങൾക്ക് നാല് മണിക്കൂറ് കൊണ്ട് ഖത്തറിലെത്താൻ സഹായിക്കുമെന്നും ടൂർണമെൻറ് വിജയത്തിെൻറ മറ്റൊരു ഘടകമിതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളി കാണാനെത്തുന്ന കാണികളായിരിക്കും ഈ ടൂർണമെൻറിലൂടെ വിജയിക്കുന്നതെന്നും ഡിസൈലി സൂചിപ്പിച്ചു. 1993 മുതൽ 2004 വരെ 116 മത്സരങ്ങളിലാണ് ഫ്രാൻസിന് വേണ്ടി ഡിസൈലി ബൂട്ടണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.