ദോഹ: തൊഴിലാളികളുടെ െപ്രാഫഷണൽ ജീവിതവും വ്യക്തി ജീവിതവും മികവുറ്റതാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തൊഴിലാളികൾക്കായുള്ള സ്മാർട്ട്ഫോൺ ആപ്പ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കി. ഖത്തർ ഇന്നവേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് സുപ്രീം കമ്മിറ്റിക്ക് കീഴിലുള്ള വർക്കേഴ്സ് വെൽഫെയർ ഡിപ്പാർട്ട്മെൻറ് ആൻറ് സ്പെഷൽേപ്രാജക്ട് ഓഫീസ് ആണ് ‘സദീഖി’ എന്ന ആപ്പ് പുറത്തിറക്കിയത്. ദൈനംദിന ജീവിതശൈലിയുടെ പുരോഗതിക്കും വളർച്ചക്കും ആപ്പ് സഹായമാകുമെന്നാണ് സുപ്രീം കമ്മിറ്റി വ്യക്തമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 250 തൊഴിലാളികളുടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്താണ് ലോഞ്ച് ചെയ്തത്.
സുപ്രീം കമ്മിറ്റിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ ഭാഗമായ 22000 തൊഴിലാളികൾ ആപ്പിനെ സ്വീകരിച്ചു കഴിഞ്ഞു. എെൻറ കൂട്ടുകാരൻ എന്നർഥം വരുന്ന സദീഖി എന്ന അറബി പദമാണ് ആപ്പിനിട്ടത്. തൊഴിലാളികൾക്ക് ആവശ്യമുള്ള സമയത്ത് എവിടെ നിന്ന് വേണമെങ്കിലും ആവശ്യമായ ഉപദേശം തേടാൻ ആപ്പ് വഴി സാധിക്കുമെന്നും തൊഴിലാളികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും വർക്കേഴ്സ് വെൽഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് പറഞ്ഞു. തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ആപ്പ് വഴി സാധിക്കുന്നുവെന്നും തൊഴിലാളികളുടെ ക്ഷേമത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനുമായി സുപ്രീം കമ്മിറ്റിയുടെ പ്രതിബദ്ധതയാണിത് പ്രകടമാക്കുന്നതെന്നും ഖുതുബ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.