ദോഹ: വ്യാജ ഇ-മെയിൽ കാമ്പയിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ഫ്യുവൽ കമ്പനിയായ വുഖൂദ് രംഗത്ത്. വമ്പൻ തുകക്ക് വ്യാജവും നിയമപ്രാബല്യവുമില്ലാത്ത പദ്ധതികൾ മുന്നോട്ടുവെച്ച് രാജ്യത്തെ കരാറുകാരെയും വിതരണക്കാരെയും ക്ഷണിച്ചുകൊണ്ടുള്ള ഇ-മെയിൽ കാമ്പയിനുമായി ബന്ധപ്പെട്ടാണ് വുഖൂദിെൻറ ജാഗ്രതാ നിർദേശം. കരാറുകാർക്കും വിതരണക്കാർക്കും ഇൻഷുറൻസ് തുക അടക്കണമെന്ന് വുഖൂദിെൻറ പേരിലുള്ള ഇ-മെയിലുകളിൽ ആവശ്യപ്പെടുന്നുമുണ്ട്.
ഇത്തരം വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണം. അവരുമായി ബന്ധപ്പെടുന്നതിനുമുമ്പ് അതിെൻറ വിശ്വാസ്യത ഉറപ്പുവരുത്തണം. ഇ-മെയിൽ വിലാസത്തിലൂടെ തന്നെ ഇത്തരം വ്യാജ ഇ-മെയിലുകളെ തിരിച്ചറിയാം. കമ്പനിയിൽനിന്നുള്ള ഇ-മെയിൽ അവസാനിക്കുന്നത് "@ woqod.com.qa" എന്ന ഡൊമൈൻ നാമത്തിലായിരിക്കുമെന്നും വുഖൂദ് ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.