ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഹാ​കാ​ൻ ഫി​ദാ​ൻ

പ​ശ്ചി​മേ​ഷ്യ​യി​ലെ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ; ഖ​ത്ത​ർ -തു​ർ​ക്കി​യ ച​ർ​ച്ച

ദോഹ: മേഖലയിലെ നിലവിലെ സ്ഥിതിഗതികളും നയതന്ത്ര ശ്രമങ്ങളും ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും തുർക്കിയ വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാനും ഫോൺ സംഭാഷണം നടത്തി. സ്വതന്ത്ര്യ സമുദ്ര സഞ്ചാരം ഉറപ്പാക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത നയതന്ത്ര നീക്കങ്ങൾക്ക് ചർച്ചയിൽ പ്രാധാന്യം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ചയായി.

Tags:    
News Summary - West Asia Mediation: Qatar-Turkey Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.