റ​സാ​ഖ് പാ​ലേ​രി​യെ ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി പ്ര​സി​ഡ​ന്റ് റ​സാ​ഖ് പാ​ലേ​രി ഖ​ത്ത​റി​ല്‍

ദോ​ഹ: ഹ്ര​സ്വ സ​ന്ദ​ര്‍ശ​നാ​ർ​ഥം ഖ​ത്ത​റി​ലെ​ത്തി​യ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​സാ​ഖ് പാ​ലേ​രി​യെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ക​ള്‍ച്ച​റ​ല്‍ ഫോ​റം വൈ​സ്‌ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വ​ര​വേ​റ്റു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ലി, ‍ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് കൊ​ല്ലം, സാ​ദി​ഖ് ചെ​ന്നാ​ട​ന്‍, ഷ​രീ​ഫ്‌ ചി​റ​ക്ക​ൽ, കെ.​ടി. മു​ബാ​റ​ക്, അ​ഹ​മ്മ​ദ് ഷാ​ഫി, അ​ഡ്വ. ഇ​ഖ്ബാ​ല്‍, ഡോ. ​നൗ​ഷാ​ദ്‌ പാ​ലേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ക​ള്‍ച്ച​റ​ല്‍ ഫോ​റം നേ​തൃ​സം​ഗ​മ​ത്തി​ലും ഉ​ച്ച​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സ്സി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്ര​റ്റേ​ണ​ല്‍ മീ​റ്റി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ദോ​ഹ​യി​ലെ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​മാ​യി സം​വ​ദി​ക്കും. പ്ര​വാ​സ​ത്തി​ന്‌ ത​ണ​ലേ​കി​യ ഒ​മ്പ​ത് വ​ര്‍ഷ​ങ്ങ​ള്‍ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ക​ള്‍ച്ച​റ​ല്‍ ഫോ​റം അ​ബൂ ഹ​മൂ​ര്‍ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മ്പ​താം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Welfare Party President Razaq Paleri in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.