ദോഹ: പഠനത്തിൽ പിന്നാക്കം നിൽക്കുന്നവ വിദ്യാർഥികൾക്ക് മികച്ച വിദ്യഭ്യാസം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഖത്തറിലെ അസ്സലാം സ്കൂളുകൾക്ക് പിന്തുണയുമായി എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ പഠന നടത്തം വെള്ളിയാഴ്ച. ഇസ്ലാമിക് ആർട്ട് മ്യൂസിയവുമായി സഹകരിച്ച് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായ ജനുവരി 24ന് മിയ പാർക്കിലാണ് ‘വാക് ഫോർ എജുക്കേഷൻ’ എന്ന പേരിൽ വിദ്യാഭ്യാസ പദയാത്ര നടത്തുന്നത്.
ഫുട്ബാൾ ടൂർണമെന്റുകൾ, സാംസ്കാരിക പ്രദർശനങ്ങൾ, അറബി കാലിഗ്രഫി, ഫൈൻ ആർട്സ് ശിൽപശാലകൾ തുടങ്ങിവയക്ക് പുറമേ, കോർപറേറ്റ് പങ്കാളികളുടെ സഹകരണത്തോടെ രണ്ട്, നാല്, ഏഴ് മണി സമയങ്ങളിൽ പദയാത്രകളും മേളയോടനുബന്ധിച്ച് നടക്കും.
സ്കൂൾ വിദ്യാർഥികളും സ്വകാര്യ കോർപറേഷൻ പ്രതിനിധികളുമുൾപ്പെടെ 10,000ത്തിലധികം ആളുകൾ മിയ പാർക്കിൽ നടക്കുന്ന വിദ്യാഭ്യാസ പദയാത്രയിലും മേളയിലുമായി പങ്കെടുക്കും. ‘ഒരു കല്ല് വാങ്ങി ഒരു സ്കൂൾ നിർമിക്കുക’ എന്ന കാമ്പയിനിലൂടെ വ്യക്തികൾക്ക് ഖത്തറിലെ നിരാലംബരായ കുട്ടികൾക്കായുള്ള ‘അസ്സലാം’ സ്കൂൾ നിർമാണത്തിൽ പങ്കാളികളാകാവുന്നതാണ്. ഖത്തറിലെ അറബ് ഇതര വംശജരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടാണ് അസ്സലാം സ്കൂളുകൾ പ്രവർത്തിക്കുന്നത്.
വിദ്യഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ സ്ഥാപനങ്ങളിൽ നിലവിൽ 18,000ത്തോളം കുട്ടികളാണ് ബ്രിട്ടീഷ്-ഖത്തർ പാഠ്യപദ്ധതിക്കു കീഴിൽ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.