നാസിഫ് മൊയ്തു,‘ലബീബ് അലി, ശഫീഅ് മുനീസ്, അസ്ലം അബ്ദുറഹീം, മുഹമ്മദ് സുഹൈൽ അലി, ജസീം അലി, അഹമ്മദ് അൻവർ, ഹസ്ന
'ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ജോലി ചെയ്യുന്നു. 15 വർഷത്തിലധികമായി ഖത്തറിലുണ്ട്. സന്നദ്ധ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ തൽപരനായിരുന്നു. സ്കൂൾ,കോളജ് കാലഘട്ടങ്ങളിൽ നിരവധി കലാ, സാംസ്കാരിക, സാമൂഹിക പരിപാടികളിൽ വളൻറിയർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകകപ്പ് ആതിഥേയത്വത്തിന് ഖത്തറിനെ തെരഞ്ഞെടുത്തത് മുതൽ ലോകകപ്പിെൻറ ഭാഗമാകുകയെന്നത് സ്വപ്നമായിരുന്നു. ആദ്യമായി അന്താരാഷ്ട്ര ടൂർണമെൻറിൽ വളൻറിയറാകുന്നത് 2011ൽ ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് ടൂർണമെൻറിലാണ്. ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്, ഖത്തർ ടെന്നിസ് ഓപൺ, ഖത്തർ മോട്ടോ ജിപി, ഫിന നീന്തൽ വേൾഡ് സീരിസ്, ഡയമണ്ട് ലീഗ്, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, അറേബ്യൻ ഗോൾഡ് കപ്പ് , ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയ രാജ്യാന്തര ടൂർണമെൻറുകളിൽ വളൻറിയറായി. പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെൻറിൽ അക്രഡിറ്റേഷൻ വിഭാഗത്തിൽ ലീഡർഷിപ് റോളിലാണുള്ളത്. അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ ഭാഗമാകാൻ സാധിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.'
ഖത്തർ യൂനിവേഴ്സിറ്റിയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി. ഫുട്ബോളിനോട് ചെറുപ്പം മുതലേ വലിയ താൽപര്യമാണ്. ടെലിവിഷനിൽ മാത്രം കണ്ടിരുന്ന ഫിഫ ലോകകപ്പ് ടൂർണമെൻറ് ഖത്തറിൽ നടക്കാൻ പോകുെന്നന്ന് 10 വർഷം മുമ്പ് അറിഞ്ഞപ്പോൾ ആവേശവും അതിലേറെ ആശ്ചര്യവുമാണ് തോന്നിയിരുന്നത്. ഫുട്ബോളിനോടുള്ള താൽപര്യമാണ് വളൻറിയർ രംഗത്തേക്കും എത്തിക്കുന്നത്. 2019ലെ അറേബ്യൻ ഗൾഫ് കപ്പിലൂടെയാണ് ആദ്യമായി അന്താരാഷ്ട്ര ടൂർണമെൻറിൽ വളണ്ടിയറാകുന്നത്. അതേ വർഷം നടന്ന ഫിഫ ക്ലബ് ലോകകപ്പിലും വളൻറിയറായി. 2020 ക്ലബ് ലോകകപ്പിന് ശേഷം സുപ്രീംകമ്മിറ്റി 'റുവാദ് പയനിയർ വളൻറിയർ' ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അതുവഴി സെൻറ് പീറ്റേഴ്സ്ബർഗിൽ സുപ്രീംകമ്മിറ്റി പ്രതിനിധിയായി അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാൻ സാധിച്ചതും ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമങ്ങളാണ്. ഫിഫ ലോകകപ്പ് തന്നെ സ്വപ്നം.
2015 മുതൽ ഖത്തറിൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നു. നാലാം ക്ലാസ് മുതലാണ് ഫുട്ബാളുമായി ഏറെ അടുപ്പമുണ്ടാകുന്നത്, ആ വർഷമായിരുന്നു 1998ലെ ഫ്രാൻസ് ലോകകപ്പ് നടന്നത്. പിതാവായിരുന്നു ഈ കാര്യത്തിൽ മാതൃക. 2022ലെ ലോകകപ്പ് ഖത്തറിലെത്തുന്നത് അറിഞ്ഞപ്പോൾതന്നെ ആവേശമായിരുന്നു. പഠനശേഷം ഭാഗ്യവശാൽ ഖത്തറിൽതന്നെയാണ് എത്തിപ്പെട്ടത്. ലോകകപ്പിെൻറ ഭാഗമാകുകയെന്നുള്ളത് അന്ന് മനസ്സിലുദിച്ച ആഗ്രഹമായിരുന്നു. അതിലേക്കുള്ള വഴിയായിരുന്നു 2018ൽ സുപ്രീംകമ്മിറ്റിയുടെ വളൻറിയറാകാനുള്ള ക്ഷണം. ഖലീഫ രാജ്യാന്തര സ്റ്റേഡിയം ഉദ്ഘാടന ശേഷം ലോകകപ്പിനായി ആദ്യമായി നിർമിച്ച അൽ ജനൂബ് സ്റ്റേഡിയം ഉദ്ഘാടനത്തിനും അമീർ കപ്പ് ഫൈനലിനും വളൻറിയറായി. ഒരിക്കൽപോലും അറിയാത്ത നിരവധി പേരെ കണ്ടുമുട്ടാനും സൗഹൃദം സ്ഥാപിക്കാനും അവസരമായി. ഒരു രാജ്യാന്തര ടൂർണമെൻറിൽ വളൻറിയറാകുന്നത് 2019ലെ അറേബ്യൻ ഗൾഫ് കപ്പിലാണ്. ഫിഫ സംഘടിപ്പിക്കുന്ന 2019, 2020 വർഷങ്ങളിലെ ക്ലബ് ലോകകപ്പുകളിലും വിവിധ റോളുകളിൽ വളൻറിയറായി സേവനമനുഷ്ഠിച്ചു. ഈ മാസം 30ന് ആരംഭിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിൽ ഫാൻ സപ്പോർട്ട് വളൻറിയറാണ്.
2019ൽ ദോഹ ആതിഥ്യം വഹിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഒരു അന്താരാഷ്്ട്ര വളൻറിയറെന്ന നിലയിൽ ആദ്യമായി പങ്കെടുക്കുന്നത്. ജീവിതത്തിൽ കായികമേഖലയോട് താൽപര്യം ജനിപ്പിക്കുന്നതിലും ജീവിതം ആരോഗ്യകരമാക്കുന്നതിലും അതു വഹിച്ച പങ്ക് വളരെ വലുതാണ്. ലോക ചാമ്പ്യൻമാരുൾപ്പെടെ നിരവധി അത്ലറ്റുകളെ നേരിൽ കാണാനും അവരുടെ പരിശീലനങ്ങളിൽ കൂടെ പങ്കെടുക്കാനും സാധിച്ചു. വളൻറിയർ എന്നതിന് മനസ്സിലുണ്ടായിരുന്ന ഒരു വാർപ്പുമാതൃകയെതന്നെ തകർക്കുന്നതായിരുന്നു ലോക ചാമ്പ്യൻഷിപ്പിലെ അനുഭവം. അറേബ്യൻ ഗൾഫ് കപ്പ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പ് എന്നിവയിലും പ്രവർത്തിച്ചു. ഒരു ടൂർണമെൻറ് എന്നത് മത്സരങ്ങൾക്കു പുറമേ, മറ്റു പല പ്രധാന ഘടകങ്ങളും കൂടിച്ചേർന്നതാണെന്നും ഓരോ ഇവൻറുകളും പഠിപ്പിച്ചു.
2012 മുതൽ ഖത്തറിൽ സ്വകാര്യ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യുന്നു. 2019ൽ അമീർ കപ്പ് ഫൈനലിനും അൽ ജനൂബ് സ്റ്റേഡിയം ഉദ്ഘാടനത്തിനും വളൻറിയറായത് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരുപിടി പുതിയ സൗഹൃദങ്ങളാണ് സമ്മാനമായി ലഭിച്ചത്. സ്വന്തം നാട്ടുകാരും വിദേശരാജ്യങ്ങളിൽനിന്നുള്ളവരും അതിലുൾപ്പെടും. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ലോക ബീച്ച് ഗെയിംസ്, അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പുകൾ എന്നിവയിലും സേവനമനുഷ്ഠിച്ചു. വളൻറിയർ സേവനരംഗത്ത് ഭാര്യയും കൂടെയുണ്ട്. പ്രഥമ ഫിഫ അറബ് കപ്പിൽ സ്പെക്റ്റേറ്റർ സർവിസിൽ ടീം ലീഡറാണ്.
ആദ്യമായി ഒരു അന്താരാഷ്ട്ര ടൂർണമെൻറിൽ വളൻറിയർ ആകുന്നതിെൻറ ആവേശത്തിലാണ് ജസീം. അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, അമീർ കപ്പ് തുടങ്ങി വമ്പൻ പോരാട്ടങ്ങൾക്കെല്ലാം കാഴ്ചക്കാരെൻറ റോളിലായിരുന്നു ഇതുവരെയുണ്ടായിരുന്നതെങ്കിൽ ഇനി മുതൽ സംഘാടകർക്കൊപ്പമായിരിക്കും. കളികാണാനായി പോകുമ്പോൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ ഇരിപ്പിടം വരെ ഒട്ടും മടുപ്പില്ലാതെ, പുഞ്ചിരിയോടെ ഇരുകൈയും നീട്ടി നമ്മെ സ്വീകരിക്കുന്ന വളൻറിയേഴ്സിനെ കാണുമ്പോഴെല്ലാം, അവരുടെ ആവേശം നേരിട്ടനുഭവിക്കുമ്പോഴെല്ലാം അവരുടെകൂടെ ചേരണമെന്ന ആഗ്രഹം പലപ്പോഴും വന്നെങ്കിലും സമയവും സന്ദർഭവും ഒത്തുവന്നത് ഫിഫ അറബ് കപ്പിനാണ്.
ഖത്തറിലാണ് ജനിച്ചതും വളർന്നതും. ഫുട്ബാളുൾപ്പെടെ കായികമേഖല എന്നും പാഷനായിരുന്നു. അതോടൊപ്പം സന്നദ്ധ പ്രവർത്തനത്തിനും സമയം കണ്ടെത്തുന്നു. 2014ൽ റീച്ച് ഔട്ട് ടു ഏഷ്യ (റോട്ട)യിലാണ് ആദ്യമായി വളൻറിയർ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
അതിനു ശേഷം ഖത്തർ ചാരിറ്റി, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ റെഡ്ക്രസൻറ് തുടങ്ങിയവക്ക് കീഴിലെല്ലാം വളൻറിയറായി. 2019ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വളൻറിയറായത് വലിയൊരു നേട്ടമായിരുന്നു. അതേവർഷം അറേബ്യൻ ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയിലും പങ്കെടുത്തു. ഖത്തർ ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലെ പരിപാടികളിലും അനോക് ബീച്ച് ഗെയിംസിലും വളൻറിയറായി. ഫിഫ അറബ് കപ്പിൽ എസ്.പി.എസ് (സ്പെക്റ്റേറ്റർ സർവിസ്) വിഭാഗത്തിൽ ടീം ലീഡറാണ്.
ഖത്തറിൽ അഞ്ചു വർഷമായി. ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരിയാണ്. നാട്ടിൽ പല പരിപാടികളും കോഓഡിനേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂർണമെൻറിലേക്ക് വളൻറിയറായി സെലക്ഷൻ ലഭിക്കുന്നത്. അതിെൻറ എക്സൈറ്റ്മെൻറിലാണുള്ളത്. പരിശീലന പരിപാടികളെല്ലാം കഴിഞ്ഞു. യൂനിഫോമും ലഭിച്ചു. ഇനി ടൂർണമെൻറിനായി കാത്തിരിക്കുകയാണ്. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഫിഫക്ക് കീഴിൽ വളൻറിയറായി സേവനമനുഷ്ഠിക്കുക, അല്ലെങ്കിൽ ഫിഫ പോലെയുള്ള ഒരു സംഘടനയുടെ ഇവൻറുകളുടെ ഭാഗമാകുകയെന്നുള്ളത്. ഫിഫയുടെ വളൻറിയറാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. അറബ് കപ്പിൽ വനിതാ വളൻറിയർമാരുടെ സാന്നിധ്യം വലുതാണ്. വിവിധ ദേശങ്ങളിൽ, വ്യത്യസ്ത ഭാഷ സംസാരിക്കുന്ന, വൈവിധ്യമാർന്ന സംസ്കാരങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ജീവിതത്തിലെ നല്ല അനുഭവമായിരിക്കും അറബ് കപ്പ് ടൂർണമെൻറ് എന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.