ദോഹ: വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്ന് ഏഴ് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പറക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഗയ, ജയ്പൂർ, അഹ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, തൃച്ചി നഗരങ്ങളിലേക്കാണ് പുതിയ വിമാനങ്ങൾ. ജൂലൈ 16 മുതൽ 27 വരെയുള്ള കാലയളവിലാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 16നും 25നും ഡൽഹി വഴി രണ്ട് വിമാനങ്ങളാണുള്ളത്. മറ്റു നഗരങ്ങളിലേക്കെല്ലാം ഓരോ വിമാനങ്ങളാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് സർവിസ് നടത്തുക.
ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്ഥാനങ്ങളിലെ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിമാനമിറങ്ങിയാലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിതെന്നും ഇന്ത്യൻ എംബസി യാത്രക്കാരെ ഓർമ്മിപ്പിച്ചു.
https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി ആദ്യം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്.
വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ് വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്. ആദ്യമിറങ്ങുന്ന സ്ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്. യാത്ര, ക്വാറൻറീനുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ സ്വന്തം സംസ്ഥാനത്തേക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.