Posted On
date_range Updated On
date_range യു.എം.എ.ഐ വടംവലി മത്സരം വെള്ളിയാഴ്ച
ദോഹ: യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ 40ാം വാർഷികാഘോഷ ഭാഗമായി ഖിത്വയുമായി സഹകരിച്ചു വടംവലി മത്സരം സംഘടിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത ടീമുകൾ തമ്മിലുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ അബ്സല്യൂട് സ്പോർട്സ് ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പ്രൈസ് മണിയും ട്രോഫിയും ഉൾപ്പെടെ മത്സര വിജയികൾക്ക് സമ്മാനമായി ലഭിക്കും.
മത്സരം വീക്ഷിക്കുന്നതിനുവേണ്ടി സ്ത്രീകൾ ഉൾപ്പെടെയുള്ള കാണികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. യു.എം.എ.ഐ 40ാം വാർഷിക സമാപനം ഡിസംബർ 4, 5 തീയതികളിൽ ഗറാഫ ഇൻഡോർ അറീനയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.