ദോഹ: കെ.എം.സി.സി ഖത്തര്‍ ഉദുമ മണ്ഡലം ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഉദുമ പ്രീമിയര്‍ ലീഗ് 2022 ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. കെ.എം.സി.സി ഖത്തര്‍ സംസ്ഥാന അധ്യക്ഷന്‍ എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാത്രി തുടങ്ങിയ കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലം ടീമുകള്‍ തമ്മില്‍ മാറ്റുരച്ച പോരാട്ടങ്ങള്‍ വെള്ളിയാഴ്ച രാവോളം നീണ്ടുനിന്നു. വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ കാസര്‍കോട് മണ്ഡലം ടീം ജേതാക്കളായി.
ഉദുമ മണ്ഡലം റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി. സംസ്ഥാന ഉപദേശക സമിതി അംഗം അബ്ദു നാസര്‍ നാച്ചി, ജില്ല പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, ടൂര്‍ണമെന്റ് കണ്‍വീനര്‍ നിസ്താര്‍ പട്ടേല്‍, എം.ടി.പി. മുഹമ്മദ് കുഞ്ഞി, മുട്ടം മഹ്മൂദ്, ആദം കുഞ്ഞി തളങ്കര, കാദര്‍ ഉദുമ, ജില്ല നേതാക്കളായ സാദിഖ് പക്യാര, നാസര്‍ കൈതക്കാട്, സമീര്‍ ഉടുമ്പുന്തല സിദ്ദീഖ് മണിയമ്പാറ, അഷ്റഫ് പടന്ന, ഹാരിസ് ഏരിയാല്‍, വിവിധ മണ്ഡലം നേതാക്കളായ കെ.ബി. മുഹമ്മദ്, അലി ചെരൂര്‍, സലാം ഹബീബി, ശംസു ഉദിനൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ഉദുമ മണ്ഡലം പ്രസിഡന്റ് മൊയ്തീന് ബേക്കല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സാദിഖ് കെ.സി. നന്ദിയും പറഞ്ഞു. സക്കീര്‍ ഏരിയ, മാക് അടൂര്‍, റഫീഖ് മാങ്ങാട്, മുസ്തഫ കണ്ണംകുളം, സുബൈര്‍ പാക്യര, റിയാസ് ഒറുവങ്കര, അസ്ലം ചെമ്പിരിക്ക, കാസിം പെരുമ്പള, അബ്ദുള്ള കല്ലിങ്കാല്‍, ഷംസു ബര്ക്ക്ളി മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.