Posted On
date_range Updated On
date_range ഖത്തർ സർവകലാശാലക്ക് പുതിയ കെട്ടിടങ്ങൾ
ദോഹ: ഖത്തർ യൂനിവേഴ്സിറ്റിയുടെ പുതിയ കെട്ടിടങ്ങൾ ഡെപ്യൂട്ടി അമീറും സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. സർവകലാശാലാ കാമ്പസിനുള്ളിൽ തന്നെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സർവകലാശാലാ ഭരണാധികാരികൾ, കോളജ് ഡീൻസ് എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. സ്റ്റുഡന്റ് അഫയേഴ്സ് ബിൽഡിങ്, കോളജ് ഓഫ് എജുക്കേഷൻ, ലോ കോളജ്, എൻജിനീയറിങ് കോളജ് എന്നീ സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടങ്ങൾ. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്ഥാപനം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.