ഖത്തറില്‍ ഇന്ത്യൻ സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ദോഹ: ഖത്തറില്‍ ഇന്ത്യൻ സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ അഹമ്മദ് അഫ്‌സല്‍ ബാദെ (9 വയസ്സ്), ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി (10 വയസ്സ്) എന്നിവരാണ് മരിച്ചത്. മുറൈഖ പ്രദേശത്തെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആമീർ മുഹമ്മദിന്റെ വീട്ടിൽ കളിക്കാനെത്തിയതായിരുന്നു അഹമ്മദ് അഫ്‌സല്‍ ബാദെ, ഇതിനിടെയാണ് അപകടമുണ്ടായത്. ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

മഹാരാഷ്ട്ര ശ്രീവർദ്ധൻ സ്വദേശി അഫ്‌സല്‍ കാഹിറുദീന്‍ ബദെ -റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്‌സല്‍ ബദെ. ഗുജറാത്ത് ബറൂച്ച് സ്വദേശി മുഹമ്മദ് ഷാഹിദ് ഖുറൈശി -സുമയ്യ ഭാനു എന്നിവരുടെ മകനാണ് ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി. പ്രവാസി വെല്‍ഫയര്‍ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് ബുധനാഴ്ച രാത്രി അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Tags:    
News Summary - Two Indian children drowned in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.