കുവൈത്തി​െൻറ മലയാളി താരം എഡിസൺ സിൽവ മാൻ ഓഫ്​ ദ മാച്ച്​ പുരസ്​കാരം ഏറ്റുവാങ്ങുന്നു

ട്വൻറി20 ലോകകപ്പ്​ യോഗ്യത: ഇന്ന്​ കുവൈത്ത്​ x ഖത്തർ മത്സരം നിർണായകം

ദോഹ: 2022 ട്വൻറി20 ലോകകപ്പ്​ ക്രിക്കറ്റ്​ ഏഷ്യൻ 'എ' യോഗ്യത റൗണ്ടിൽ തുടർച്ചയായ ജ​യത്തോടെ ബഹ്​റൈൻ ഒന്നാമത്​. ഏഷ്യൻ ടൗൺ സ്​റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ സൗദി അറേബ്യയെ 18 റൺസിന്​ തോൽപിച്ച ബഹ്​റൈൻ പോയൻറ്​ പട്ടികയിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ കുവൈത്ത്​ അഞ്ചു വിക്കറ്റിന്​ മാലദ്വീപിനെ തോൽപിച്ച്​ നില ഭദ്രമാക്കി. ഇതോടെ, വെള്ളിയാഴ്​ച നടക്കുന്ന ഖത്തർ - കുവൈത്ത്​ അവസാന മത്സരം ഗ്രൂപ്പിൽ നിന്നുള്ള ​േഗ്ലാബൽ ക്വാളിഫയർ വിജയിയെ നിശ്ചയിക്കുന്നതിൽ നിർണായകമാവും.

നാല്​ കളി പൂർത്തിയാക്കിയ ബഹ്​റൈൻ ആറു പോയൻറുമായി ഒന്നാമതാണ്​. നാലു പോയൻറുമായി കുവൈത്തും ഖത്തറുമാണ്​ തൊട്ടു പിന്നിലുള്ളത്​. ഇന്ന്​ ജയിക്കുന്നവർ കൂടിയാവുന്നതോടെ ഒന്നാം സ്​ഥാനത്ത്​ രണ്ടുപേരായി മാറും. അതോടെ റൺ ​നിരക്കി‍െൻറ അടിസ്​ഥാനത്തിലാവും ഗ്രൂപ്​ ജേതാക്കളെ നിശ്ചയിക്കുന്നത്​.

മൂന്ന്​ സ്​ഥാനങ്ങളിലുള്ള ബഹ്​റൈൻ (1.662), കുവൈത്ത്​ (2.409), ഖത്തർ (1.037) എന്നിവരുടെ റൺ നിരക്ക്​ ഇങ്ങനെയാണ്​. കുവൈത്ത്​ ജയിച്ചാൽ മികച്ച റൺറേറ്റുമായി അവർക്ക്​ മുന്നേറാം. അതേസമയം, ഖത്തറിന്​ മികച്ച മാർജിനിലെ ജയം ഉണ്ടെങ്കിലേ ബഹ്​റൈനെ മറികടന്ന്​ ഒന്നാമതെത്താൻ കഴിയൂ.

വ്യാഴാഴ്​ച നടന്ന മത്സരത്തിൽ ബഹ്​റൈൻ ഒമ്പതിന്​ 179 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ സൗദിക്ക്​ 20ഓവറിൽ ആറിന്​ 161 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബഹ്​റൈന്​ 18 റൺസി‍െൻറ ജയം.

മാലദ്വീപിനെ 103 റൺസിൽ പുറത്താക്കിയ കുവൈത്ത്​, 12 ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 107റൺസ്​ നേടി നിർണായക ജയം സ്വന്തമാക്കി.

കുവെത്തി‍െൻറ മലയാളി താരമായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി എഡിസൺ സിൽവ 58 റൺസെടുത്ത്​ കളിയിലെ താരമായി. 

Tags:    
News Summary - Twenty20 World Cup Qualification: Kuwait vs Qatar match crucial today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.