തോമസ് ബോണി ജെയിംസ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽനിന്ന് സ്വർണമെഡൽ സ്വീകരിക്കുന്നു
ദോഹ: എറണാകുളം കടവന്ത്ര സ്വദേശിയായ തോമസ് ബോണി ജെയിംസ് ആണ്, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽനിന്ന് മികച്ച വിജയം നേടി സ്വർണമെഡൽ സ്വന്തമാക്കിയ മറ്റൊരു മലയാളി. ഖത്തറിൽ സ്കൂൾ പഠനവും ന്യൂഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ തോമസ് ബോണി wഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽനിന്ന് കായിക നയതന്ത്രത്തിൽ പി.എച്ച്.ഡി ഗവേഷണ ബിരുദം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയാണ് സ്വർണമെഡലിന് അർഹനായത്. നിലവിൽ ദോഹയിലെ അബർദീൻ സർവലകാശാല എ.എഫ്.ജി കോളജ് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് പ്രോഗ്രാം ലീഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ‘ഗൾഫ് ടൈംസ്’ ന്യൂസ് എഡിറ്റർ ബോണി ജെയിംസിന്റെയും ബിനോ സാറ പോളിന്റെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.