മുൻവശത്തെ ടയർ ഇല്ലാതെ വാഹനം ഓടിക്കുന്നു
ദോഹ: മുൻഭാഗത്തെ ടയർ ഇല്ലാതെ ഓടിയ വാഹനം ഗതാഗതവകുപ്പ് പിടിച്ചെടുത്തു. വാഹനം ഇത്തരത്തിൽ ടയർ ഇല്ലാതെ റോഡിലൂടെ ഓടുന്നതിെൻറ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇടതുഭാഗത്തെ ടയർ ഇല്ലാതെ ഓടിച്ച വാഹനത്തിെൻറ മെറ്റൽ ഭാഗം റോഡിൽ ഉരഞ്ഞ് തീപ്പൊരി ഉയർന്നുപൊങ്ങുന്നതടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്.
ഇതേത്തുടർന്നാണ് വാഹനം പിടിച്ചെടുത്തതും നിയമനടപടി സ്വീകരിച്ചതും. ഇത്തരത്തിൽ റോഡിലൂടെ വാഹനങ്ങൾ സാഹസിക ഡ്രൈവിങ് നടത്തുന്നതിനെതിരെ ഗതാഗതവകുപ്പ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഒരുവശത്തെ ടയറുകൾ റോഡിൽ തൊടാതെ വാഹനം ചരിച്ച് ഓടിക്കുന്നതും അതിവേഗത്തിൽ ഓടിച്ച് ബൈക്കുകളുടെ മുൻവശം പൊക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.