ദി സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂളിന്റെയും ദി സ്കോളേഴ്സ് കിന്റർ ഗാർട്ടന്റെയും വാർഷികാഘോഷം ‘സ്കൊളാരിയോസ് 2024-25’ൽ അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ.എം. മൂസ സംസാരിക്കുന്നു
വർണാഭമായി ദി സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂൾ വാർഷികം
ദോഹ: ദി സ്കോളേഴ്സ് ഇന്റർനാഷനൽ സ്കൂളിന്റെയും ദി സ്കോളേഴ്സ് കിന്റർ ഗാർട്ടന്റെയും വാർഷികാഘോഷം ‘സ്കൊളാരിയോസ് 2024-25’ ക്യു.എൻ.സി.സി എക്സിബിഷൻ ഹാളിൽ സംഘടിപ്പിച്ചു. ഖത്തർ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, മുഖ്യരക്ഷാധികാരി സാലേ അബ്ദുല്ല അൽ സുലൈതി എന്നിവർ മുഖ്യാതിഥികളായി.
മോട്ടിവേഷനൽ സ്പീക്കർ പി.എം.എ. ഗഫൂർ, എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിൻകർ ശങ്ക്പാൽ, ഏഷ്യ ആൻഡ് ഖത്തർ വാക്കിങ് ഫുട്ബാൾ പ്രസിഡന്റ് ഫർഹാൻ അൽ ശൈഖ് അൽ സയീദ്, അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ.എം. മൂസ, സ്കൂൾ പ്രിൻസിപ്പൽ ബിബി മൈതീൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തെ മനോഹരമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.