ദോഹ: ഏകജാലക സംവിധാനത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കാന്‍ പദ്ധതിയിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. ഏകജാലക സംവിധാനത്തിെൻറ കൂടുതല്‍ വികസനത്തിനായി സമഗ്രമായ ഭേദഗതിയാണ് ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഏകജാലകം ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ നുഐമി പറഞ്ഞു. കമ്പനികള്‍ക്ക് വിൽപന സേവനങ്ങള്‍, പരസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
ലളിതമായ നടപടിക്രമങ്ങളും വേഗതയുമാണ് ഏകജാലകത്തിെൻറ പ്രത്യേകത. ഇതിനാൽ ഏകജാലക സംവിധാനത്തിന് ആളുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകജാലക സംവിധാനം 2019ല്‍ ആരംഭിച്ചതില്നിന്നും അറുപത് ശതമാനത്തോളമാണ് സേവന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ അംഗീകാരത്തിന് സമര്‍പ്പിക്കുമ്പോള്‍ നീതിന്യായ മന്ത്രാലയത്തിെൻറ കരാര്‍ സാക്ഷ്യപ്പെടുത്തല്‍ പോലും ഏക ജാലകത്തിലുടെ നിര്‍വഹിക്കാം. ഇതിനായി മന്ത്രാലയ സേവന കേന്ദ്രം സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനും മേഖലയിലേയും ലോകത്തിലേയും നിക്ഷേപത്തിന് അനുയോജ്യമായ തരത്തിലുള്ള ഖത്തറിെൻറ ശ്രമങ്ങളുടെ ഭാഗമാണ് ഏകജാലക സംവിധാനം.
സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെ നൽകുന്ന കാര്യത്തിൽ ഖത്തർ ഏറെ മുന്നിലാണ്. ഗവൺമെൻറ് ഇലക്േട്രാണിക് ആൻഡ് മൊബൈൽ സർവിസ് (ജെംസ്) മെച്യൂരിറ്റി ഇൻഡെക്സിൽ ഇക്കാര്യത്തിൽ അറബ് ലോകത്ത് ഖത്തർ രണ്ടാമതെത്തിയിട്ടുണ്ട്. യു.എൻ വെസ്റ്റേൺ ഏഷ്യ ഇക്കോണമി ആൻഡ് സോഷ്യൽ കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് 15 അറബ് രാജ്യങ്ങൾക്കിടയിൽ ഖത്തർ സൂചികയിൽ രണ്ടാമതെത്തിയത്.
വെബ് പോർട്ടലുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയുമുള്ള സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയാണ് ജെംസ് സൂചിക പ്രധാനമായും കണക്കാക്കപ്പെടുന്നത്. സേവനങ്ങളുടെ ലഭ്യത, ഉപയോഗം, ഉപയോക്താക്കളുടെ സംതൃപ്തി എന്നിവയാണ് സൂചികയിലെ പ്രധാന ഘടകങ്ങൾ. പ്രതിവർഷമുള്ള ഇലക്േട്രാണിക് സേവനങ്ങളുടെ പ്രകടനം കണക്കാക്കിയാണ് സൂചിക തയാറാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇ-സർവിസ് രംഗത്തേക്കുള്ള പ്രവേശനം, പുരോഗതി എന്നിവ സൂചികയിലൂടെ കണക്കാക്കുന്നു.
കൂടാതെ ഇ-സേവന മേഖലയിലെ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലും സൂചികയിൽ രാജ്യങ്ങൾക്കിടയിൽ താരതമ്യം ചെയ്യുന്നുണ്ട്. ഖത്തർ ഡിജിറ്റൽ ഗവൺമെൻറ് ട്രെയിനിങ് പരിപാടിയുടെ ഭാഗമായി നിലവിൽ 1200ലധികം ഡിജിറ്റൽ സേവനങ്ങളാണ് വെബ് പോർട്ടലുകൾ വഴിയും ആപ്ലിക്കേഷനുകൾ വഴിയും ലഭ്യമായിട്ടുള്ളത്. കമ്പ്യൂട്ടർ കാർഡ് (എസ്റ്റാബ്ലിഷ്മെൻറ് കാര്‍ഡ്) പുതുക്കൽ അടക്കമുള്ള സേവനങ്ങളും ഉടൻ ഓൺലൈനിൽ ആകും. മെട്രാഷ് ടു ആപ്പില്‍ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.