ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു

​ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം ഭൂ​മി അ​നു​വ​ദി​ച്ച​താ​യി അം​ബാ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ അ​റി​യി​ച്ചു. റി​പ്പ​ബ്ലി​ക്​ ദി​ന പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വെ​സ്റ്റ് ബേ​യി​ലെ ന​യ​ത​ന്ത്ര മേ​ഖ​ല​യി​ലാ​ണ്​ ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം എം​ബ​സി​ക്കാ​യി ഭൂ​മി ന​ൽ​കി​യ​ത്. ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള എം​ബ​സി ആ​സ്ഥാ​നം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട രൂ​പ​ക​ൽ​പ​ന ആ​രം​ഭി​ച്ച​താ​യും അ​ധി​കം വൈ​കാ​തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച്​ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും. ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - The Indian Embassy is coming up with its own building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.