ദോഹ: ഖത്തറിലെ ഏറ്റവും മികച്ച രണ്ട് ബ്രാൻഡുകളിലൊന്നായി ടെലികോം ഭീമന് ഉരീദുവിനെ ലോകത്തിലെ പ്രമുഖ ബ്രാന്‍ഡ് ഫിനാന്‍സ് കണ്‍സൽട്ടന്‍സി തെരഞ്ഞെടുത്തു. ഉരീദുവിെൻറ ബ്രാൻഡ് മൂല്യം 3.2 ബില്യന്‍ ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശ്വാസ്യതയും സന്ദേശമയക്കലും എങ്ങനെ ലാഭക്ഷമത കൈവരിക്കാമെന്ന് വിലയിരുത്തി ബ്രാൻഡ് പ്രകടനം നിരീക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം നടത്തിയിരിക്കുന്നത്. കോവിഡ്കാലത്തെ വെല്ലുവിളികള്‍ അതിജയിച്ചതും 5 ജി നെറ്റ്വര്ക് അവതരിപ്പിച്ചതും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ ഉരീദുവിന് ഗുണകരമായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച മൂന്ന് ബ്രാൻഡുകളിലൊന്നാകാനും ഉരീദുവിന് സാധിച്ചു.
എറിക്സണ്, നോകിയ എന്നിവയുമായുള്ള പങ്കാളിത്തം ബ്രാൻഡ് മൂല്യത്തില്‍ ഉരീദുവിനെ ഉയര്‍ത്തുമെന്നും ഫിനാന്‍സ് റിപ്പോര്‍ട്ടിലെ വിശകലനത്തില്‍ പറയുന്നു. ഖത്തറിലെ ശക്തമായ ബ്രാൻഡുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ഉരീദു ഖത്തര്‍ സി.ഇ.ഒയും ഉരീദു ഗ്രൂപ് െഡപ്യൂട്ടി സി.ഇ.ഒയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുല്ല ആൽഥാനി പറഞ്ഞു. നേതൃത്വത്തിെൻറ കാഴ്ചപ്പാടിനും ജീവനക്കാരുടെ മാതൃകാപരമായ ശ്രമങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ് വടക്കന്‍ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി പത്ത് കമ്പോളങ്ങളില്‍ ഉരീദു സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.