വിദ്യാഭ്യാസം, വോട്ട്​, യാത്ര, തൊഴിൽ: പ്രവാസി സമൂഹത്തോട്​ സംവദിച്ച്​ സുഷമ സ്വരാജ്​

ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തി​​​െൻറ വിവിധ വിഷയങ്ങളിൽ ശക്​തമായ ഇടപെടലുകൾ ഉറപ്പുനൽകി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​.
ഖത്തർ ഭരണാധികാരികൾക്ക്​ ഇന്ത്യയോടുള്ള സ്​നേഹവും ഇന്ത്യക്ക​ാരോടുള്ള മതിപ്പും എടുത്തുപറഞ്ഞതിനൊപ്പം വിദേശകാര്യ മന്ത്രാലയത്തി​​​െൻറ പ്രഥമ പരിഗണന പ്രവാസികൾക്കാണെന്ന്​ മന്ത്രി സുഷമ സ്വരാജ്​ ഉൗന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായി ഒൗദ്യോഗിക സന്ദർശനത്തിന്​ ഖത്തറിലെത്തിയ സുഷമ, ദോഹയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു.
നയതന്ത്ര ബന്ധത്തേക്കാൾ പ്രവാസി ക്ഷേമത്തിനാണ്​ മുൻഗണന നൽകുന്നതെന്നും ഇക്കണോമിക്​ നയതന്ത്രം വളർന്നുവരേണ്ടതുണ്ടെന്നും അവർ വ്യക്​തമാക്കി.
ഖത്തറിൽ കഴിയുന്ന ഹിന്ദു, സിഖ്​ മത വിശ്വാസികൾക്ക്​ ആരാധന സൗകര്യത്തിനും മൃതദേഹം സംസ്​കരിക്കുന്നതിനും സൗകര്യം ഒരുക്കണമെന്ന്​ ഖത്തർ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്​ചയിൽ അപേക്ഷിച്ചതായും സുഷമ പറഞ്ഞു.
വിദ്യാഭ്യാസം, വോട്ടവകാശം, യാത്ര, തൊഴിൽ, നി​േക്ഷപം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രവാസി പ്രതിനിധികൾ ഉന്നയിച്ച ആകുലതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന്​ വ്യക്​തമാക്കുകയും ചെയ്​തു.
ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ഇന്ത്യൻ സ​മൂഹത്തോടുള്ള സ്​നേഹം അമീർ എടുത്തുപറഞ്ഞതായി അവർ പറഞ്ഞു. ആത്​മാർഥതയും സത്യസന്ധതയും ഉള്ളവരും കഠിനാധ്വാനികളും നിയമം പാലിക്കുന്നവരുമാണെന്ന്​ അമീർ പറഞ്ഞതായി സുഷമ വ്യക്​തമാക്കി. ഉപ​േരാധത്തി​​​െൻറ തുടക്കത്തിൽ തന്നെ ഖത്തറിന്​ സഹായവുമായി എത്തിയ രാജ്യങ്ങളിൽ ഒന്ന്​ ഇന്ത്യയായിരുന്നു. നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂട​​ുതൽ ശക്​തമാകുകയാണ്​. ഖത്തറിലെ പ്രവാസികൾ സ്​കൂൾ വിദ്യാഭ്യാസത്തിന്​ അടക്കം നേരിടുന്ന പ്രയാസം ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. സ്​കൂൾ സീറ്റുകളുടെ അപര്യാപ്​തത​ പരിഹരിക്കാനുള്ള നടപടികളുണ്ടാകും. ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ കൊള്ള നടത്തുന്നത്​ നേരത്തേ തന്നെ വ്യോമയാന മന്ത്രാലയത്തി​​​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്​.
ഇക്കാര്യത്തിൽ വീണ്ടും ശ്രദ്ധിക്കും. പ്രവാസികൾക്ക്​ അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ വോട്ട്​ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയേക്കുമെന്നും സുഹൃത്തുക്കൾ​േക്കാ ബന്ധുക്കൾക്കോ ചെയ്യാവുന്ന തരത്തിൽ പ്രോക്​സി വോട്ടിനാണ്​ സാധ്യതയെന്നും അവർ സൂചിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത കോഴ്​സുകൾ റെഗുലറായി പഠിച്ച ശേഷം ബിരുദം നേടിയവർക്ക്​ ഖത്തറി​ൽ ജോലിക്കായി ശ്രമിക്കു​േമ്പാൾ സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷന്​ നേരിടുന്ന പ്രയാസം സംബന്ധിച്ച്​ പ്രവാസി പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അംബാസഡറെ ഏൽപിക്കുന്നതായും മറുപടി പറഞ്ഞു. നിക്ഷേപത്തിന്​ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ പറഞ്ഞു. വലിയ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യേണ്ട ഇന്ത്യൻ എംബസിക്ക്​ കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. വിദേശകാര്യ മന്ത്രാലയത്തി​​​​െൻറയും എംബസികളുടെയും പ്രധാന പരിഗണന തൊഴിലാളി സമൂഹത്തിനാണ്​. വീട്​ വിട്ട്​ നിൽക്കുന്നവർക്ക്​ മറ്റൊരു വീടായി ഇന്ത്യൻ എംബസിയെ കാണാമെന്നും അവർ പറഞ്ഞു. ഖത്തറിലേക്ക്​ എത്തുന്ന ഇന്ത്യക്കാർക്കുള്ള മാർഗരേഖയും സുഷമ സ്വരാജ്​ പുറത്തിറക്കി.
രണ്ട്​ ദിവസത്തെ ഖത്തർ സന്ദർശനത്തിന്​ ശേഷം ചൊവ്വാഴ്​ച രാവിലെ സുഷമ സ്വരാജ്​ കുവൈത്തിലേക്ക്​ തിരിക്കും.

Tags:    
News Summary - Sushuma Swaraj meet, Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.