അധ്യയന വർഷാരംഭം; ഖത്തറിൽ ആറ് പുതിയ സർക്കാർ സ്കൂളുകൾ തുറക്കും

ദോഹ: അധ്യയന വർഷ മുന്നൊരുക്കങ്ങളുടെയും വിദ്യാഭ്യാസ മേഖലയിലെ വികസനപ്രവർത്തനങ്ങളുടെയും ഭാഗമായി ഖത്തറിൽ ആറ് പുതിയ സർക്കാർ സ്കൂളുകൾ തുറക്കാൻ തീരുമാനം. ഇതോടൊപ്പം 17 പുതിയ പ്രധാനാധ്യാപകരെ നിയമിക്കാനും 17 പേരെ സ്ഥലം മാറ്റാനും വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ ഉത്തരവിലൂടെ നിർദേശം നൽകി. സയൻസ് ആൻഡ് ടെക്നോളജി പ്രിപ്പറേറ്ററി ആൻഡ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് - അൽ സഖാമ, സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് - റൗദത്ത് അൽ ഹമാമ, ഐൻ ഖാലിദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, ദോഹ പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ്, അൽ തഖീറ പ്രൈമറി സ്കൂൾ ഫോർ ബോയ്സ്, മുഐതിർ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന സ്കൂളുകൾ.

രാജ്യത്തെ സ്കൂൾ സംവിധാനം കാര്യക്ഷമമാക്കാനും പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കാനും ഈ തീരുമാനം സഹായിക്കും. ഖത്തർ ന്‍റാഷണൽ വിഷൻ 203-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം നടപടികൾ സ്വീകരിച്ചത്.

Tags:    
News Summary - Six new government schools open in Qatar as academic year begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.