ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ

ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​: അമീറിന്​ ഇന്ത്യൻ അംബാസഡറുടെ പ്രശംസ

ദോഹ: ശൂറാ കൗൺസിലി‍െൻറ 49ാം സെഷനെ അഭിസംബോധന ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗം അദ്ദേഹത്തി‍െൻറ മഹത്തായ കാഴ്ചപ്പാടോടെയുള്ള നേതൃത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. അമീറി‍െൻറ നേതൃപാടവം മികച്ചതാണ്​. ഇന്ത്യൻ സമൂഹത്തോടുള്ള അദ്ദേഹത്തി‍െൻറ കാഴ്​ചപ്പാടും ക്ഷേമം മുൻനിർത്തിയുള്ള നിലപാടുകളും മഹത്തരമാണ്​. ഇതിന്​ നന്ദി അറിയിക്കുകയാണ്​. 2021ൽ ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള അദ്ദേഹത്തി‍െൻറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.

ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്​ അടുത്തവർഷം ഒക്​ടോബറിൽ നടക്കുമെന്നാണ്​​ അമീർ കൗൺസിലിൻെറ 49ാം സെഷൻെറ ഉദ്​ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചത്​. ഖത്തരി ശൂറാ കൗൺസിൽ പാരമ്പര്യത്തെ ശക്​തിപ്പെടുത്തുന്ന നീക്കമാണ്​ തെരഞ്ഞെടുപ്പ്. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്​. 2003ൽ വോ​ട്ടെടുപ്പ്​ നടക്കുകയും 2004ൽ പ്രഖ്യാപനം നടത്തുകയും ചെയ്​ത ഭരണഘടനക്ക്​ അനുസൃതമായാണ്​ കൗൺസിൽ തെരഞ്ഞെടുപ്പ്​. പൗരന്മാരുടെ വൻ പങ്കാളിത്തത്തോടെ ഖത്തരി ശൂറാ പാരമ്പര്യത്തെ ശക്​തിപ്പെടുത്തുകയും നിയമ നിര്‍മാണ പ്രക്രിയയെ വികസിപ്പിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നും അമീർ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.