ദോഹ: വാണിജ്യ, വ്യവസായ, പൊതു ഷോപ്പുകളുമായും വഴിവാണിഭവുമായും ബന്ധപ്പെട്ട 2015ലെ അഞ്ചാം നമ്പർ നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന വിഡിയോ കോൺഫറൻസ് വഴിയുള്ള മന്ത്രിസഭ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്.
കോവിഡ്-19മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി വിശദീകരിച്ചു. മഹാമാരിയെ പ്രതിരോധിക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും തുടരാൻ മന്ത്രിസഭ തീരുമാനിച്ചു.
ചാരിറ്റബിൾ, ഹ്യൂമാനിറ്റേറിയൻ മേഖലയിൽ ഖത്തറും കുവൈത്തും തമ്മിലുള്ള ധാരണാപത്രത്തിനും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. വിവിധ മേഖലകളിലായി ഖത്തറും മൊറോക്കോയും തമ്മിലുള്ള ധാരണാപത്രത്തിനും ഖത്തറും ബംഗ്ലാദേശും തമ്മിലുള്ള കരട് കരാറിനും മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.