ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​റ​ബ് ഗ​ൾ​ഫ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​.

ദോ​ഹ: അ​റ​ബ് ഗ​ൾ​ഫ് ക​പ്പ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റാ​യി ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഥാ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ദോ​ഹ​യി​ൽ ന​ട​ന്ന ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തെ 2027 വ​രെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക്യൂ.​എ​ഫ്.​എ പ്ര​സി​ഡ​ന്റാ​യി 2019ൽ ​ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

2016ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​യെ ന​യി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി​യ​തി​ൽ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ഭാ​വി​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​മെ​ന്നും, പു​തി​യ ടൂ​ർ​ണ​മെ​ന്റു​ക​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ടൂ​ർ​ണ​മെ​ന്റ്, ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ന്നി​വ​യും ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Sheikh Hamad bin Khalifa Arab Gulf Federation President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.